രാജ്യത്തെ കാത്തിരിയ്ക്കുന്നത് ചരിത്രത്തിലെ ഏറ്റവും കഠിനമായ ചൂടാണെന്ന് മുന്നറിയിപ്പ്; ഹില്‍ സ്റ്റേഷനുകളേയും ചൂട് ബാധിയ്ക്കും

single-img
1 March 2017

ദില്ലി: മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള മാസങ്ങള്‍ ചുട്ടുപൊള്ളുമെന്ന് മുന്നറിയിപ്പ്. ഇതുവരെ രാജ്യം കാണാത്ത ചൂടാണ് വരാന്‍ പോകുന്നത്. ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ ഹില്‍ സ്റ്റേഷനുകളിൽ പോയിട്ടും കാര്യമില്ലെന്നാണു ഇന്ത്യന്‍ കാലവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇത്തവണ ചൂട് ഉയര്‍ന്ന പ്രദേശങ്ങളെയും ബാധിക്കും എന്നാണ് പറയുന്നത്.

ആഗോളതാപനവും, കാലവസ്ഥ വ്യതിയാനവുമാണ് ഈ കൂടിയ ചൂടിന് കാരണം എന്നാണ് രാജ്യത്തെ ഔദ്യോഗിക കാലവസ്ഥ ഏജന്‍സി പറയുന്നത്. ഉഷ്ണതാപങ്ങളുടെ ഫ്രീക്വന്‍സിയില്‍ വലിയ വര്‍ദ്ധനവാണ് പഠനങ്ങളിലൂടെ രേഖപ്പെടുത്തുന്നത്. നോര്‍ത്ത് വെസ്റ്റ് മേഖലയില്‍ ആയിരിക്കും ഏറ്റവും കൂടുതല്‍ ചൂട് ഈ മാസങ്ങളില്‍ അനുഭവപ്പെടുക എന്നാണ് ഐഎംഡി പറയുന്നത്.