കുടിവെള്ളത്തിനായി ജനം അലയുമ്പോൾ ജലം ഊറ്റിയെടുത്ത് ലാഭം കൊയ്യുന്ന കുത്തകകളുടെ ഉത്പനങ്ങൾ ഇനി വേണ്ടെന്ന് തമിഴ് മക്കൾ;തമിഴ്‌നാട്ടില്‍ ഇന്നുമുതല്‍ പെപ്‌സി, കോള ഉത്പന്നങ്ങളുടെ വില്പനയില്ല

single-img
1 March 2017

തമിഴ്‌നാട്ടില്‍ ബുധനാഴ്ചമുതല്‍ കടകളില്‍ പെപ്‌സി, കൊക്കക്കോള, ഉത്പന്നങ്ങള്‍ വില്ക്കില്ല. വ്യാപാരി വ്യയസായസംഘടനയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ഇവയുടെ വില്പന അവസാനിപ്പിയ്ക്കുന്നത്. തമിഴ്‌നാട് വണികര്‍ കൂട്ടമൈപ്പു പേരവൈ, തമിഴ്‌നാട് ട്രേഡേഴ്‌സ് ഫെഡറേഷന്‍ എന്നീ സംഘടനകളാണ് കൊക്കക്കോള, പെപ്‌സി ഉത്പന്നങ്ങള്‍ക്കെതിരെ ശക്തമായി രംഗത്തെത്തിയത്.

കടുത്ത വരള്‍ച്ചയില്‍ ജനങ്ങള്‍ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുമ്പോള്‍, ജലം ഊറ്റിയെടുത്ത് അനാരോഗ്യകരമായ ശീതള പാനീയങ്ങള്‍ നിര്‍മ്മിക്കുന്ന് തടയുകയെന്ന വലിയ ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. കൊക്കകോള, പെപ്‌സി തുടങ്ങിയവ മാരക വിഷാംശമുള്ളതാണെന്നു കണ്ടെത്തിയിട്ടുമുള്ളതിനാല്‍ ഇവയുടെ വില്‍പ്പന കുറ്റകരമാണെന്നും വ്യവസായികളുടെ നിലപാട്.

സംഘടനയിലെ അംഗങ്ങളോട് ഇവ മാര്‍ച്ച് മുതല്‍ വില്‍ക്കരുതെന്നു നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. 15 ലക്ഷത്തിലധികം വ്യാപാരികളാണ് സംഘടനയില്‍ അംഗങ്ങളായിട്ടുള്ളത്.വണികര്‍ കൂട്ടമൈപ്പു പേരൈവിനു പുറമേ തമിഴ്നാട് ട്രേഡേഴ്സ് ഫെഡറേഷനും നിരോധനത്തിനു ആഹ്വാനം ചെയ്തിട്ടുണ്ട്. മലയാളികളുടെ നേതൃത്വത്തിലുള്ള ചെന്നൈ ചായക്കട ഉടമസ്ഥസംഘവും സംഘടനകളുടെ തീരുമാനത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.