ജീവിതം പല തവണ തളര്‍ത്തി,സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന് ആക്രമിക്കപ്പെട്ട നടി

single-img
28 February 2017

കൊച്ചി: കൊച്ചിയില്‍ ഗുണ്ടസംഘം ആക്രമിച്ച നടി പ്രതികരണവുമായി രംഗത്ത്. സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമിലാണ് തന്റെ ചിത്രത്തോടൊപ്പം നടി സംഭവത്തിനുശേഷം ആദ്യമായി പ്രതികരിച്ചത്. ജീവിതം പല തവണ തന്നെ തളര്‍ത്തിയിട്ടുണ്ടെന്നും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുക തന്നെ ചെയ്യുമെന്നും നടി പറഞ്ഞു.സംഭവത്തിനുശേഷം കൊച്ചിയില്‍ നടക്കുന്ന ചിത്രീകരണം നടക്കുന്ന ചിത്രത്തിന്റെ സൈറ്റില്‍ നേരത്തെ മാധ്യമങ്ങളെ കാണാന്‍ നടി തീരുമാനിച്ചിരുന്നെങ്കിലും പൊലീസ് നിര്‍ദേശത്തെ തുടര്‍ന്ന് തീരുമാനം ഉപേക്ഷിച്ചിരുന്നു.

ആക്രമണത്തിനുശേഷം നടിയുടെ ആദ്യ പ്രതികരണമാണിത്. ജീവിതം പലതവണ എന്നെ തളര്‍ത്തിയിട്ടുണ്ട്. ദുഖവും തോല്‍വിയും അനുഭവിച്ചറിയുകയും ചെയ്തു. പക്ഷേ എല്ലായ്‌പ്പോഴും താന്‍ തിരിച്ചുവന്നിട്ടുണ്ട്. തന്നെ പിന്തുണച്ചവര്‍ക്കുളള നന്ദിയും സന്ദേശത്തില്‍ നടി പങ്കുവെക്കുന്നു. മികച്ച പ്രതികരണമാണ് നടിയുടെ പോസ്റ്റിന് ലഭിക്കുന്നത്. കഴിഞ്ഞ 17ന് രാത്രിയാണ് കൊച്ചിയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് കാറില്‍ സഞ്ചരിക്കവെ നടി ആക്രമണത്തിനിരയായത്.