പുതിയ പ്ലാനുകളുമായി വീണ്ടും ജിയോ: 149 രൂപയില്‍ തുടങ്ങി 9999 രൂപയില്‍ അവസാനിക്കന്ന ഓഫറുകള്‍.
ന്യൂഡല്‍ഹി: പുതിയ ഓഫറുകളുമായി വീണ്ടും ജിയോയെത്തി. 149 രൂപയുടെയും 499 രൂപയുടെയും പ്ലാനുകളാണ് പുതുതായി പ്രഖ്യാപിച്ചത്.
149 രൂപയുടെ പ്ലാന്‍ പ്രകാരം പ്രതിമാസം രണ്ട് ജി.ബിയാണ് ഉപയോഗിക്കാനാകുക. കോളുകള്‍ക്ക് പരിധി നിശ്ചയിച്ചിട്ടില്ല. 499 രൂപയുടെ പ്ലാന്‍ പ്രകാരം പ്രതിമാസം 60 ജിബി ഡാറ്റ സൗജന്യമായി ലഭിക്കും. പരിധിയില്ലാതെ സൗജന്യവിളികളും ഓഫര്‍ ചെയ്യുന്നുണ്ട്.
60 ദിവസം മുതല്‍ 360 ദിവസംവരെ കാലാവധിയുള്ള
999 രുപയുടെയും 9999 രൂപയുടെയും വരെ പ്ലാനുകളാണ് പുതിയ താരീഫിലുള്ളത്.ഈ പ്ലാനുകളില്‍ പ്രതിദിന ഡാറ്റ ഉപയോഗത്തിന് പരിധി ഏര്‍പ്പെടുത്തിയിട്ടില്ല.
99 രൂപ മുടക്കി പ്രൈം മെമ്പര്‍ഷിപ്പ് എടുത്താല്‍ ഹാപ്പി ന്യൂ ഇയര്‍ ഓഫറില്‍ ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ ഒരു കൊല്ലത്തേക്ക് കൂടി ലഭിക്കുമെന്ന് ജിയോ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനു ശേഷം മാസം 303 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ പ്രതിമാസം 30 ജി.ബി ഡാറ്റ ഉപയോഗവും പരിധിയില്ലാത്ത കോളുകളും ലഭിക്കും.