അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടെന്ന് സര്‍ക്കാര്‍;സ്ഥലം ഏറ്റെടുക്കല്‍ നടപടി തുടങ്ങി

single-img
28 February 2017


തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി എം.എം.മണി. സ്ഥലം ഏറ്റെടുക്കല്‍ നടപടി തുടങ്ങിയെന്ന് മന്ത്രി നിയമസഭയില്‍ അറിയിച്ചു. 163 മെഗാവാട്ട് പദ്ധതിയാണ് നടപ്പാക്കുന്നത്.നിയമസഭയില്‍ എന്‍. ഷംസുദ്ദീന്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എഴുതിത്തയ്യാറാക്കിയ മറുപടിയാണ് മന്ത്രി സഭയില്‍ വായിച്ചത്. പദ്ധതിക്കുള്ള സ്ഥലമേറ്റെടുപ്പ് തുടങ്ങിയെന്ന് മന്ത്രി അറിയിച്ചു.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ സമയത്ത് വൈദ്യുതി മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ പദ്ധതി നടപ്പിലാക്കുമെന്ന് പറഞ്ഞിരുന്നു. മന്ത്രിയുടെ നിലപാട് എല്‍ഡിഎഫ് നിലപാടല്ല എന്നുപറഞ്ഞ് സിപിഐ അടക്കം ഇതിനെതിരെ രംഗത്ത് വന്നിരുന്നു.

പരിസ്ഥിതി പ്രവര്‍ത്തകരുടെയുള്‍പ്പെടെ ശക്തമായ എതിര്‍പ്പ് നിലനില്‍ക്കുന്നതിനിടെയാണ് പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള സര്‍ക്കാര്‍ തീരുമാനം.