പോലീസിനെ വട്ടം കറക്കി സുനി;പൾസർ സുനിയെ വാഗമണ്ണിൽ എത്തിച്ച് തെളിവെടുത്തു

single-img
27 February 2017


കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കസ്‌റ്റഡിയിൽ വാങ്ങിയ മുഖ്യപ്രതികളായ പൾസർ സുനി, വിജീഷ് എന്നിവരെ ചോദ്യം ചെയ്യുകയും പല സ്ഥലങ്ങളിലും കൊണ്ടുപോയി തെളിവെടുപ്പ് നടത്തുകയും ചെയ്യുന്നുണ്ടെങ്കിലും ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെത്താനാകാതെ പൊലീസ് വലയുന്നു. കൊച്ചിയിൽ പൊന്നുരുന്നിക്ക് സമീപത്തെ ഓടയിലേക്ക് മൊബൈൽ വലിച്ചെറിഞ്ഞെന്നാണ് സുനി ആദ്യം പൊലീസിനോട് പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തിൽ അവിടെയെല്ലാം തെരച്ചിൽ നടത്തി. എന്നാൽ, പിന്നീട് എറണാകുളം ഗോശ്രീ കായലിൽ മൊബൈൽ വലിച്ചെറിഞ്ഞതെന്ന് മൊഴി മാറ്റി പറഞ്ഞു.

അതിനിടെ വാഗമണ്‍ : നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയെ പോലീസ് വാഗമണ്ണില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. നടിയെ ആക്രമിച്ച ശേഷം കോയമ്പത്തൂരില്‍ നിന്നും മുങ്ങിയ സുനി വാഗമണ്ണില്‍ എത്തി ഒളിവില്‍ തങ്ങിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്.

വാഗമണ്ണിലെ ചെങ്കുത്തായ ജനവാസം കുറഞ്ഞ സ്ഥലത്താണ് സുനിയും വിജീഷും തങ്ങിയിരുന്നത്. ജനവാസമില്ലാത്ത മേഖല ആയതിനാലാണ് ഒളിവില്‍ കഴിയാന്‍ ഈ സ്ഥലം തിരഞ്ഞെടുത്തതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. കുളിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമടക്കമുള്ള സൗകര്യം ഇവിടെയുണ്ട്. പോലീസ് കൂടുതല്‍ പരിശോധനകള്‍ നടത്തി വരികയാണ്.

സുനിയും കൂട്ടുപ്രതിയായ ബിജീഷും ബൈക്കിലാണ് കോയന്പത്തൂരിൽ നിന്നും വാഗമണ്ണിൽ എത്തിയത്. വാഗമണ്ണിൽ എത്തിയ ഇവർ സ്ഥലത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങി. ഇരുവരെയും ഹോട്ടലുടമ തിരിച്ചറിഞ്ഞിട്ടുണ്ട്.