ശോഭാ ഡേയുടെ ട്വിറ്റര്‍ പരിഹാസം : അമിത വണ്ണം കുറക്കാന്‍ പോലീസുകാരന്‍ ചികിത്സതേടി മുമ്പൈയിലെത്തി. 

single-img
27 February 2017
മുബൈ: അമിതവണ്ണത്തിന്റെ പേരില്‍ ശോഭ ഡേയുടെ പരിഹാസമേറ്റു വാങ്ങിയ പോലീസുകാരന്‍ ചികിത്സക്കായി മുമ്പൈയിലെത്തി.  പോലീസ് ഇന്‍സ്‌പെക്ടറായ ദൗലത്‌റാം ജോഗ്‌വതാണ്് ശരീര ഭാരം കുറക്കാന്‍ മുംബൈയിലെ വി എല്‍ സി സി ക്ലിനിക്കിലെത്തിയത്.
ശോഭാ ഡേയുടെ ട്വീറ്റ് ചര്‍ച്ചയായതോടെ നിരവധി ആശുപത്രികള്‍ ചികില്‍സ വാഗ്ദാനം ചെയ്ത് രംഗത്തുവന്നിരുന്നു.
ഹോര്‍മോണ്‍ പ്രശ്‌നത്തെ തുടര്‍ന്നാണ് ശരീരം വണ്ണം വെക്കുന്നതെന്നും  1993ല്‍ നടത്തിയ ശസ്ത്രക്രയയെ തുടര്‍ന്നാണ് ഹോര്‍മോണ്‍ പ്രശ്‌നം സംഭവിച്ചത്. ഇപ്പോള്‍ 180 കിലോയാണ്  ശരീരഭാരമെന്നും ദൗലത്‌റാം നേരത്തെ ട്വിറ്ററിലൂടെ  പറഞ്ഞിരുന്നു. തന്നെ പരിഹസിച്ച എഴുത്തുകാരിയോട് ചികിത്സക്ക് പണം മുടക്കാന്‍ തയ്യാറാകുമോ എന്നും ദൗലത്‌റാം ചോദിച്ചിരുന്നു.
തന്റെ ഔദ്യോഗിക ജീവിതത്തില്‍ ജൊഗാവത് ഇതുവരെ ഇരുനൂറോളം പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.