ആധാർ കാർഡിന്‍റെ വ്യാജപകർപ്പ് സൃഷ്ടിച്ചു വൻ ബാങ്ക് തട്ടിപ്പ്: ഉടമ അറിയാതെ ബാങ്ക് അക്കൗണ്ടിന്റെ ബ്രാഞ്ച് തന്നെ മാറ്റിയാണു തട്ടിപ്പ് നടത്തിയത്

single-img
27 February 2017

വ്യാജമായി സൃഷ്ടിച്ച ആധാർ കാർഡ് ഉപയോഗിച്ചു ഉടമ അറിയാതെ ബാങ്ക് അക്കൗണ്ട് മറ്റൊരു ബ്രാഞ്ചിലേക്ക് മാറ്റി വൻ തട്ടിപ്പ്.മുംബൈയിലെ പ്രധാന വ്യാപാര കേന്ദ്രമായ ബാന്ദ്ര-കുർള കോംപ്ലക്സിലാണ് ഈ തട്ടിപ്പ് കണ്ടെത്തിയത്.ഈ കാർഡിന്‍റെ ബലത്തിൽ ഉടമ അറിയാതെ ബാങ്ക് അക്കൗണ്ട് മുംബൈ ബ്രാഞ്ചിൽനിന്നു ഡൽഹി ബ്രാഞ്ചിലേക്കു മാറ്റുകയാണു തട്ടിപ്പുകാർ ചെയ്തത്.

ബ്രാഞ്ച് മാറ്റിയതിനൊപ്പം ബാങ്ക് അക്കൗണ്ടുമായി ബന്ധിച്ചിരുന്ന മൊബൈൽ ഫോണ്‍ നന്പറും മാറ്റിയെടുത്തു. ഇതോടെ ഈ അക്കൗണ്ടിൽ നടന്ന ഇടപാടുകളുടെ വിവരങ്ങളൊന്നും യഥാർഥ ഉടമയ്ക്കു ലഭിക്കാതായി. മാസങ്ങൾക്കു ശേഷം എന്തോ ആവശ്യത്തിനു ബാങ്ക് സ്റ്റേറ്റ്മെന്‍റ് എടുത്തപ്പോൾ മാത്രമാണ് തന്‍റെ അക്കൗണ്ട് മറ്റൊരു ശാഖയിലേക്കു മാറിയതും അതുപയോഗിച്ചു മറ്റു ചിലർ ഇടപാടുകൾ നടത്തിയതും ഉടമ തിരിച്ചറിഞ്ഞത്.
ഏതാനും ദിവസങ്ങൾക്കു മുന്പ് മുംബൈയിൽ സ്വകാര്യ കന്പനിയുടെ 25 ലക്ഷം രൂപയും സൈബർ തട്ടിപ്പുകാർ ഇത്തരത്തിൽ കൈക്കലാക്കിയിരുന്നു.