യാത്രക്കിടയില്‍ എയര്‍ഹോസ്റ്റസുമാരെ കയറിപ്പിടിച്ചു; മദ്യലഹരിയിലായിരുന്ന യുവാവ് അറസ്റ്റില്‍

single-img
27 February 2017


നാഗ്പൂര്‍ : വിമാനയത്രക്കിടെ മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ തങ്ങളെ കയറിപ്പിടിച്ചുവെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജെറ്റ് എയര്‍വേസിന്റെ രണ്ട് എയര്‍ഹോസ്റ്റസുമാര്‍. മധ്യപ്രദേശ് ബലാഗട്ടുകാരനായ ആകാശ് ഗുപ്ത(23)യാണ് യുവതികളുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായിരിക്കുന്നത്.

ശനിയാഴ്ച മുംബൈ-നാഗ്പൂര്‍ വിമാനയാത്രക്കിടെയായിരുന്നു സംഭവം.ഗോവയില്‍ അവധിക്കാലം ചിലവഴിച്ച് ജെറ്റ് എയര്‍വേസ് വിനാനത്തില്‍ നാഗ്പൂരിലേക്ക് മടങ്ങിവരുന്ന ഗുപ്ത മദ്യലഹരിയില്‍ രണ്ട് എയര്‍ഹോസ്റ്റസുമാരോട് മോശമായി പെരുമാറിയെന്നാണ് ആരോപണം. ഭക്ഷണം നല്‍കുന്നതിനിടെ കയ്യിലും ശരീരത്തിലും കയറിപ്പിടിച്ച ഇയാളെ എയര്‍ഹോസ്റ്റസുമാര്‍ അറിയിച്ചതനുസരിച്ച് ക്രൂവിലുള്ളവര്‍ തടഞ്ഞ് വെക്കുകയായിരുന്നു.

ഇരുവരും വിമാന അധികൃതര്‍ക്ക് എഴുതി നല്‍കിയ പരാതി ക്യാപ്റ്റന്‍ ഗോപാല്‍സിങ് മോഹാന്‍സിങ് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിന് കെമാറുകയും സോണ്‍ഗാവന്‍ പോലീസ് ഇയാളെ അറസ്റ്റുചെയ്യുകയുമായിരുന്നു. പോലീസ് ചോദ്യംചെയ്ത ഗുപ്തയെ ഞായറാഴ്ച കോടതിക്ക് മുമ്പില്‍ ഹാജരാക്കിയിട്ടുണ്ട്.