ആര്‍എസ്എസിന്റെ ഭീഷണി വിലപ്പോകില്ലെന്ന് പിണറായി നിയമസഭയില്‍;കെ. സുരേന്ദ്രന്റെ വിവാദ പ്രസ്താവന പരിശോധിക്കും

single-img
27 February 2017

 


തിരുവനന്തപുരം: ആര്‍എസ്എസിന്റെ ഭീഷണി വിലപ്പോകില്ലെന്നും കാലില്ലാത്തയാള്‍ ചവിട്ടുമെന്ന് ഭീഷണിപ്പെടുത്തുന്നത് പോലെയാണ് അതിനെ കാണുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. എന്തും വിളിച്ച് പറയാവുന്ന വിടുവായിത്തമായിത്തമായിട്ടാണ് ആര്‍എസ്എസ് പ്രസ്താവനയെ കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ വിവാദ പ്രസ്താവന പരിശോധിക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. നിയമപരമായി എന്ത് നടപടിയെടുക്കാനാവുമെന്ന്‌ പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊലയ്ക്ക് കൊലയും അടിക്ക് അടിയും നല്‍കിയിട്ടുണ്ടെന്ന് സുരേന്ദ്രന്‍ മംഗലാപുരത്തെ പ്രസംഗത്തില്‍ പറഞ്ഞത് വിവാദമായിരുന്നു.

ആരാധനാലയങ്ങളിലെ ആയുധ പരിശീലനം തടയാന്‍ നിയമ നിര്‍മാണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍എസ്എസുമായി സമരസപ്പെടാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. കുമ്മനവും സുധീരനും ഒരേ വാചകാണ് മുന്നോട്ട് വെക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.