സസ്പെൻസ് പുറത്ത്;കെയര്‍ ഓഫ് സൈറ ബാനുവില്‍ മഞ്ജുവിന്റെ ഭര്‍ത്താവായി മോഹന്‍ലാല്‍

single-img
27 February 2017

കൊച്ചി: മഞ്ജു വാര്യര്‍ മുഖ്യവേഷത്തിലെത്തുന്ന കെയര്‍ ഓഫ് സൈറ ബാനുവില്‍ മോഹന്‍ലാലും. പീറ്റര്‍ ജോണ്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അടുത്ത ആഴ്ച പുറത്തിറങ്ങുന്ന രണ്ടാമത്തെ ടീസറില്‍ ഇതിന്റെ സൂചനകള്‍ ഉണ്ടെന്നാണ് അണിയറ പ്രവര്‍ത്തകരില്‍ നിന്ന് ലഭിക്കുന്ന വിവരം.മഞ്ജുവാര്യര്‍ സൈറാബാനുവിനെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ പീറ്റര്‍ ജോണ്‍ എന്ന കഥാപാത്രമായാണ് ലാല്‍ എത്തുക എന്നാണ് വിവരം.

ഹാസ്യതാരം അബിയുടെ മകനും കിസ്മത്ത് എന്ന ചിത്രത്തിലെ നായകനുമായ ഷെയ്ന്‍ നിഗം, മുന്‍കാല നടി അമല അക്കിനേനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതുമുഖസംവിധാകനായ അന്റണി സോണി സെബാസ്റ്റിയാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ടീസറിന് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കഴിഞ്ഞു.

മഞ്ജു വാര്യര്‍ പോസ്റ്റ് വുമണ്‍ സൈറാ ബാനുവായി അഭിനയിക്കുമ്പോള്‍ അമല അഡ്വ. ആനി ജോണ്‍ തറവാടി എന്ന കഥാപത്രത്തെയാണ് കൈകാര്യം ചെയ്യുന്നത്. സൈറ ബാനുവിന്റെ മകന്‍ ജോഷ്വാ പീറ്റര്‍ എന്ന കഥാപാത്രത്തെയാണ് ഷൈന്‍ നീഗം അവതരിപ്പിക്കുന്നത്.