എല്ലാവർക്കൊപ്പം എല്ലാവരുടെയും വികസനം സര്‍ക്കാരിന്റെ നയം–രാഷ്​ട്രപതി;നോട്ട് അസാധുവാക്കൽ ചരിത്രപരമായ തീരുമാനം.

single-img
31 January 2017

ന്യൂഡൽഹി: പാർലമെൻറ്​ ബജറ്റ്​ സമ്മേളനത്തിന്​ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തോടെ തുടക്കം. “എല്ലാവർക്കൊപ്പം എല്ലാവരുടെയും വികാസം” എന്നതാണ് സർക്കാറിന്റെ ലക്ഷ്യമെന്ന്​ രാഷ്ട്രപതി പ്രണബ്​ മുഖർജി നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.ചരിത്രത്തില്‍ ഇടംനേടുന്ന ബജറ്റ് സമ്മേളനമാണ് ഇതെന്ന് രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തിന്റെ ആമുഖത്തില്‍ പറഞ്ഞു.

കളളപണത്തിനെതിരായുള്ള സർക്കാറിന്റെ നടപടികളെ പ്രകീർത്തിച്ച രാഷ്ട്രപതി കള്ളപണത്തിനെതിരായ പോരാട്ടത്തിൽ ജനങ്ങൾ ഒന്നിച്ച്​ നിന്നുവെന്നും പറഞ്ഞു.നോട്ട് അസാധുവാക്കൽ ചരിത്രപരമായ തീരുമാനമാണെന്നും രാഷ്ട്രപതി പറഞ്ഞു.

രാജ്യത്ത് 1.2 കോടി ജനങ്ങള്‍ പാചക വാതക സബ്‌സിഡി വേണ്ടെന്നുവെച്ചു. സബ്‌സിഡി വേണ്ടെന്നുവെച്ചവര്‍ പാവങ്ങളെ സഹായിക്കുകയാണ് ചെയ്തതെന്ന് രാഷ്ട്രപതി പറഞ്ഞു.

പാവപ്പെട്ട 13 കോടി ആളുകൾക്ക് വിവിധ സാമൂഹ്യ സുരക്ഷ പദ്ധതികൾ, യുവാക്കളുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്താൻ പദ്ധതികൾ തുടങ്ങിയവ നടപ്പാക്കുമെന്നും പ്രണാബ് മുഖർജി പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിന് പ്രത്യേക ഉൗന്നൽ നൽകി തുല്യനീതി ഉറപ്പാക്കുമെന്നും രാഷ്ട്പതി പറഞ്ഞു.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം ഒൗദ്യോഗിക നടപടികളിലേക്ക് കടക്കും. ഇതേത്തുടർന്നു ഈ വർഷത്തെ സാന്പത്തിക സർവേ പുറത്തുവിടും.