ആര്‍എസ്എസ്, ബിജെപി സംഘത്തിന്റെ ആസൂത്രീത നീക്കങ്ങളില്‍ അപലപിച്ച് വിഎസ്, മോദി ഭരണത്തിന്റെ തണലില്‍ സംഘം ബോധപൂര്‍വ്വം പ്രകോപനം സൃഷ്ടിച്ച് കുഴപ്പങ്ങളുണ്ടാക്കുകയാന്നെന്നും വിഎസ്

single-img
27 January 2017

തിരുവനന്തപുരം: ആര്‍എസ്എസ്, ബിജെപി സംഘം നാട്ടിലെ സമാധാന ജീവിതം തകര്‍ക്കാനും അക്രമം അഴിച്ചുവിടാനും നടത്തുന്ന ആസൂത്രിത നീക്കങ്ങളെ വിഎസ് അച്യുതാനന്ദന്‍ അപലപിച്ചു. മോദി ഭരണത്തിന്റെ തണലില്‍ ആര്‍എസ്എസ് ബിജെപി സംഘം ബോധപൂര്‍വ്വം പ്രകോപനം സൃഷ്ടിച്ച് കുഴപ്പങ്ങളുണ്ടാക്കാനാണ് ആവര്‍ത്തിച്ച് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ആര്‍എസ്എസ്സിന്റെ ഹിംസാത്മക രാഷ്ട്രീയമാണ് ഇതിലൂടെ വെളിവാകുന്നത്. ഇതിനെതിരെ ജനാധിപത്യവാദികള്‍ മുഴുവന്‍ ജാഗ്രത പാലിക്കണമെന്നും വിഎസ് പറഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംസാരിച്ച യോഗ സ്ഥലത്തിനടുത്തേക്ക് ബോംബെറിഞ്ഞ് ഭികരത സൃഷ്ടിച്ചതും, ഒടുവില്‍ ആര്‍എസ്എസ്സുകാര്‍തന്നെ കൊലപ്പെടുത്തിയ ജിജേഷിന്റെ സ്മാരകത്തില്‍ കരിഓയില്‍ ഒഴിച്ചതും സമാധാനം തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്.

രണ്ട് ദിവസം മുമ്പ് വയലാറിലെ രക്തസാക്ഷി മണ്ഡപത്തിനു നേരെ നടത്തിയ ആക്രമണം മറ്റൊന്നാണ്. ആര്‍എസ്എസ്ബിജെപി സംഘത്തിന്റെ ഇത്തരം ഹീന നീക്കങ്ങളെ നേരിടാനും അക്രമികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും പോലീസിന്റെ ഭാഗത്തുനിന്നും ഒരു കാരണ വശാലും അലംഭാവമുണ്ടാവരുതെന്നും വിഎസ് ആവശ്യപ്പെട്ടു