രാധാകൃഷ്ണനെ തള്ളി സികെ പത്മനാഭന്‍; ചെഗുവേര ഗാന്ധിയെപ്പോലെ; ചെഗുവേരയെ യുവാക്കൾ മാതൃകയാക്കണം സികെ പത്മനാഭൻ

single-img
14 January 2017

കഴിഞ്ഞ ദിവസം ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ കേരളത്തില്‍ നിന്നും ചെ ഗുവേരയുടെ ചിത്രങ്ങളെല്ലാം മായ്ച്ചു കളയണമെന്ന് പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയടക്കം രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ വിഷയം തള്ളി കളഞ്ഞുകൊണ്ട് മുതിര്‍ന്ന ബിജെപി നേതാവ് സികെ പത്മനാഭന്‍ രംഗത്തെത്തി. കൈരളി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്തമനാഭന്‍ പ്രതികരിച്ചത്.

കേരളത്തിലെ യുവാക്കളെ അക്രമത്തിലേക്ക് നയിക്കുന്നതിന് പിന്നില്‍ ചെഗുവേരക്ക് വലിയ പങ്കുണ്ടെന്നും അതിനാല്‍ ചെയുടെ ചിത്രങ്ങള്‍ നിന്നെടുത്തു മാറ്റണമെന്നുമാണ് എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞത്.

എന്നാല്‍ ചെയെക്കുറിച്ച് ഒന്നും പഠിക്കാതെ മുന്‍വിധിയോടു കൂടിയാണ് ഓരോരുത്തരും പ്രതികരിക്കുന്നത്. സത്യത്തില്‍ പ്രതികരണം അര്‍ഹിക്കാത്ത വാക്കുകളാണിവ. ചെയെ കുറ്റം പറയുന്നവര്‍ ബൊളീവിയന്‍ ഡയറീസ് എന്ന പുസ്തകകമൊന്നു വായിക്കണം. ഇവിടെത്തെ ഗാന്ധിയന്‍ ജനാധിപത്യ സമരത്തിന്റെ രീതി പോലെ തന്നെയാണ് അവിടെ സായുധ സമരം.

വിപ്ലവത്തിനു ശേഷം വലിയ മന്ത്രി സ്ഥാനം ലഭിച്ചിട്ടും ലാറ്റിനമേരിക്കയിലെ ജനങ്ങളുടെ സ്വാതന്ത്യത്തിന് വേണ്ടി അതു ഉപേക്ഷിച്ചയാളാണ്. യുവാക്കള്‍ ചെയെ പഠിക്കണം. അത് പണ്ടും ഇപ്പോഴും പറഞ്ഞിട്ടുണ്ടെന്നും സികെ പത്മനാഭന്‍ പറഞ്ഞു.ഗാന്ധിക്കു തുല്യമാണ് ചെയെന്നും സികെ പത്മനാഭന്‍ പറഞ്ഞു.

മാത്രമല്ല എംടി വാസുദേവന്‍ നായര്‍ക്കെതിരെയും സംവിധായകന്‍ കമലിനെതിരായും രാധാകൃഷ്ണനും മറ്റു ബിജെപി നേതാക്കളും നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയും സികെപി വിമര്‍ശനമുന്നയിച്ചു. ഹിമാലയത്തിന് തുല്യമാണ് എംടി. എംടിയെ കല്ലെറിഞ്ഞ് ആത്മ സംതൃപ്തി കണ്ടെത്തുന്നവര്‍ അത് കണ്ടെത്തട്ടെയെന്നും കമലിന്റെ ദേശസ്‌നേഹത്തെ ആരും ചോദ്യം ചെയ്യേണ്ടതില്ലെന്നും പത്മനാഭന്‍ പറഞ്ഞു.