സുഷമ ഇടപെട്ടു;ത്രിവർണ പതാകയുടെ നിറത്തിലുള്ള ചവിട്ടുമെത്ത ആമസോൺ നീക്കി

single-img
12 January 2017

ഇന്ത്യൻ ദേശീയ പതാകയുടെ നിറത്തിലുള്ള ചവിട്ടുമെത്ത ഇ കൊമേഴ്സ് കമ്പനി ആമസോൺ തങ്ങളുടെ വെബ്സൈറ്റിൽ നിന്നു നീക്കം ചെയ്തു. ദേശീയപതാകയെ അപമാനിക്കുന്ന തരത്തിലുള്ള ഉത്പന്നങ്ങൾ ആമസോൺ പിൻവലിക്കണമെന്നു വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് നീക്കം. ഇത്തരം ചവിട്ടുമെത്തകള്‍ ഇനി വില്‍ക്കില്ലെന്നു ആമസോണ്‍ അറിയിച്ചു.

ത്രിവർണ പതാകയുടെ നിറത്തിലുള്ള ചവിട്ടുമെത്ത നിർമിച്ച ആമസോൺ മാപ്പു പറയണമെന്നും അത്തരം ഉത്പന്നങ്ങൾ പിൻവലിക്കണമെന്നും സുഷമ ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം ആമസോൺ കമ്പനിയിലെ ഉദ്യോഗസ്‌ഥർക്ക് ഇന്ത്യൻ വിസ അനുവദിക്കില്ലെന്നും ട്വിറ്ററിൽ വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. ആമസോൺ കമ്പനിയുമായി ഈ വിഷയം ചർച്ച ചെയ്യാൻ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷനോടു സുക്ഷമ സ്വരാജ് ആവശ്യപ്പെട്ടിരുന്നു.
കാനഡയിൽ ആമസോൺ ഇന്ത്യൻ പതാകയുടെ രൂപത്തിലുള്ള ചവിട്ടികൾ വിൽക്കുന്നത് ഒരു ട്വിറ്റർ ഉപഭോക്താവ് സുഷമയുടെ ശ്രദ്ധയിൽ കൊണ്ടുവന്നതിനെ തുടർന്നാണ് നടപടി.