ജമ്മുകശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു.
3 January 2017
ജമ്മു കശ്മീർ ബാരമുല്ല ജില്ലയിലെ ഹരിതാർ ടാർസോയിൽ സൈന്യവുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. പൊലീസും സൈന്യവും നടത്തിയ സംയുക്ത തെരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ നടന്നത്.ഭീകരര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെ ഭീകരര്‍ ഒളിഞ്ഞിരുന്ന് സേനയ്ക്ക് നേരെ വെടിവെക്കുകയായിരുന്നു.
കൊല്ലപ്പെട്ട ഭീകരനില്‍ നിന്നും ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ളവ പിടിച്ചെടുത്തിട്ടുണ്ട്. മൂന്നു ഭീകരര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. രണ്ടു പേര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.