ഒന്നരക്കോടിയുടെ 2000 രൂപ നോട്ടുമായി മുന്നു തമിഴ്‌നാട് സ്വദേശികള്‍ പിടിലായി

single-img
30 November 2016

28th_cash_photoകോയമ്പത്തൂര്‍: ഒന്നരക്കോടി രൂപയുടെ പുതിയ 2000 രൂപ നോട്ടുമായി മൂന്നുപേര്‍ പോലീസ് പിടിയിലായി.

അസാധുവാക്കിയ 500, 1000 നോട്ടുകള്‍ വാങ്ങി കമ്മീഷന്‍ അടിസ്ഥാനത്തില്‍ പുതിയ 2000 ത്തിന്റെ നോട്ടുകള്‍ ഇവര്‍ കൈമാറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തിരുച്ചെന്തൂര്‍ മണികണ്ഠന്‍, പൊള്ളാച്ചിക്കാരായ തമിഴ്ശെല്‍വം, ലോകനാഥന്‍ എന്നിവരാണ് പിടിയിലായത്. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ആറുപേര്‍ സംഘത്തിലുള്ളതായി പറയുന്നുണ്ടെങ്കിലും പോലീസ് അത് സ്ഥിരീകരിച്ചിട്ടില്ല. പിടിയിലായവരെക്കുറിച്ച് മറ്റ് വിശദാംശങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

കമ്മീഷന്‍വ്യവസ്ഥയില്‍ നോട്ടുമാറ്റിക്കൊടുക്കുന്ന സംഘം കുനിയംമുത്തൂരിലെ സ്വകാര്യ എന്‍ജിനീയറിങ് കോളേജ് കാമ്പസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായി പോലീസ് കമ്മീഷണര്‍ എ. അമല്‍രാജിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ പിടിയിലായത്.സംഘം വന്ന രണ്ട് കാറുകളും പണവും കസ്റ്റഡിയിലെടുത്ത പോലീസ് പണം പിന്നീട് ആദായനികുതിവകുപ്പിന് കൈമാറി. 2000 ത്തിന്റെ ഇത്രയധികം നോട്ടുകള്‍ പ്രതികള്‍ക്ക് എങ്ങിനെ കിട്ടി എന്നകാര്യം അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.