ചോരപ്പുഴ കണ്ട് ആ കുഞ്ഞു കണ്ണുകള്‍ മടുത്തിട്ടുണ്ടാവും..ലോകമറിയട്ടെ ആലപ്പോയില്‍ നിന്ന് ഏഴുവയസുകാരിയുടെ ട്വീറ്റുകള്‍

single-img
24 November 2016

bana-albed-large_transxuyqx_wn5rmr1e0_62zp1z8acnctveebhjfkn_rng0m
ബാഗ്ദാദ്:ഒരു രാത്രി പോലും ഉറങ്ങാന്‍ കഴിയാത്ത അവസ്ഥയെയാണ് ഈ കുഞ്ഞു മനസ്സ് എഴുതുന്നത്. ബനാ അല്‍ബെദ് എന്ന ഏഴുവയസുകാരിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഇന്ന് ലോകം ശ്രദ്ധിക്കുന്ന ഒന്നാണ്. കാരണം ആ അക്കൗണ്ടിലൂടെ ബനാ എന്ന സിറിയന്‍ ബാലിക വിളിച്ചുപറയുന്നത് അവളുടെ മാത്രം ജീവിതമല്ല, മറിച്ച് ആലപ്പോയില്‍ യുദ്ധം മൂലമുള്ള ദുരിതം അനുഭവിക്കുന്ന കുട്ടികളടക്കമുള്ള സാധാരണക്കാരുടെ ജീവിതം കൂടിയാണ്. 90,000 ഫോളോവേഴ്സുണ്ട് ബനായുടെ ട്വിറ്റര്‍ അക്കൗണ്ടിന്.

സിറിയന്‍ നഗരമായ ആലപ്പോയിലെ വിമതനേതൃത്വത്തിലുള്ള ഒരു പ്രദേശത്താണ് ബനാ താമസിക്കുന്നത്. യുദ്ധ മേഖലയില്‍ ജീവിക്കുന്നതിന്റെ സാഹചര്യങ്ങള്‍ ഓരോ ദിവസവും ചിത്രങ്ങളായും, വീഡിയോകളായും , ടെക്സ്റ്റ് അപ്ഡേറ്റുകളായും അവള്‍ ട്വീറ്റ് ചെയ്യും. മാതാവ് ഫാത്തിമായണ് ബനായെ ട്വിറ്റര്‍ ഉപയോഗിക്കാന്‍ സഹായിക്കുന്നത്.

നവംബര്‍ 9ന് ബനാ ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്്്-”എനിക്ക് നല്ല സുഖമില്ല. യുദ്ധം വീണ്ടും തുടങ്ങി, മരുന്നുകള്‍ ലഭിക്കാനില്ല. പ്രിയപ്പെട്ട ലോകമേ, എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം.ആലപ്പോയില്‍ ദുരിതം അനുഭവിക്കുന്ന കുട്ടികളെ കുറിച്ച് ആഗോളതലത്തില്‍ ശ്രദ്ധനേടുന്നതിന് വേണ്ടിയുള്ളതാണ് തങ്ങളുടെ സന്ദേശമെന്ന് ഫാത്തിമ പറഞ്ഞു