കൂത്തുപറമ്പ് വെടിവെയ്പ്പിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി പുഷ്പന് സര്‍ക്കാര്‍ സഹായം, പുഷ്പന് 8000 രൂപ പെന്‍ഷന്‍ സര്‍ക്കാര്‍ നല്‍കും

single-img
23 November 2016

sakhav-pushpan-630x331തിരുവനന്തപുരം: കൂത്തുപറമ്പ് വെടിവെയ്പ്പിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി പുഷ്പന് 5 ലക്ഷം രൂപ ചികിത്സാ സഹായവും വീല്‍ ചെയറും പ്രതിമാസ പെന്‍ഷനും സര്‍ക്കാര്‍ നല്‍കും,ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പ്രതിമാസം എണ്ണായിരം രൂപയാണ് പെന്‍ഷന്‍ നല്‍കുക.

ബന്ധുനിയമന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കുത്തൂപറമ്പ് വെടിവെയ്പ്പിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി പുഷ്പനെ പാര്‍ട്ടിയും സര്‍ക്കാരും തിരിഞ്ഞു നോക്കില്ലെന്ന് വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെ ബന്ധുക്കളെ പേഴ്സണല്‍ സ്റ്റാഫ് ആയും വിവിധ വകുപ്പുകളിലും നിയമിച്ചതിനു പകരം കൂത്തുപറമ്പിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി പുഷ്പന്റെ കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലി നല്‍കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിരുന്നു.

1994 നവംബര്‍ 25 നാണ് കൂത്ത്പറമ്പില്‍ പൊലിസ് വെടിവെപ്പുണ്ടായത്.ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മന്ത്രി എം.വി രാഘവനെ തടയാന്‍ ശ്രമിച്ചവര്‍ക്ക് നേരെയാണ് പൊലിസ് വെടിവെപ്പുണ്ടായത്.അന്നുണ്ടായ വെടിവെയ്പ്പില്‍ ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്നാണ് കൂത്തുപറമ്പ് വെടിവെയ്പ്പിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായി പുഷ്പന്‍ മാറിയത്.