സൗദിയില്‍ ഇസ്ലാമിക അവസരങ്ങളില്‍ മാത്രമെ സ്കൂളുകള്‍ക്ക് അവധി നല്കാന് പാടുള്ളൂ
16 November 2016
റിയാദ്: സ്കൂളുകള്‍ക്ക് അനിസ്ലാമിക അവസരങ്ങളില്‍ അവധികള്‍ നല്‍കരുതെന്ന മുന്നറിയിപ്പുമായി സൗദി വിദ്യാഭ്യാസ മന്ത്രാലയം. ചില അന്താരാഷ്ട്ര സ്കൂളുകള്‍ ക്രിസ്തുമസ്, ന്യൂഇയര്‍ അവധികള്‍ നല്‍കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഇത്തരം തീരുമാനം ഉണ്ടായത്.
അതുപോലെ തന്നെ അനിസ്ലാമിക അവധി ദിനങ്ങള്‍ക്ക് അനുസൃതമായി പരീക്ഷ തീയതികളില്‍ മാറ്റം വരുത്തുന്നതും മന്ത്രാലയം വിലക്കിയിട്ടുണ്ട്. സിന്‍ഹുവ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എല്ലാ സ്കൂളുകളും അക്കാഡമിക് കലണ്ടര്‍ പിന്തുടരണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.