രാജ്യം മുഴുവന്‍ ബാങ്കിനു മുന്നില്‍ നില്‍ക്കുമ്പോള്‍ ബിജെപി നേതാവ് മകളുടെ കല്യാണം നടത്തുന്നത് 500 കോടി രൂപയ്ക്ക്; കല്യാണത്തിനായി വിജയനഗര സാമ്രാജ്യം പുനരാവിഷ്‌കരിച്ചു

single-img
15 November 2016

janardhan_reddy_collage2-1

കര്‍ണ്ണാടക: നോട്ട് അസാധുവാക്കിയത് രാജ്യത്ത മുഴുവന്‍ ബാധിച്ചിരിക്കുമ്പോള്‍ അത് ഒട്ടും ബാധിക്കാത്ത ഒരു കുടുംബം ഉണ്ട്. അത് മുന്‍ കര്‍ണ്ണാടക മന്ത്രിയും ബിജെപി നേതാവുമായ ഗലി ജനാര്‍ദ്ദന റെഡ്ഡിയുടെ കുടുംബത്തിനാണ്. ഖനി അഴിമതിക്കേസ്, അനധികൃത ഖനനം, കള്ളപ്പണം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ജനാര്‍ദ്ദന റെഡ്ഡി.

എന്നാല്‍ തന്റെ മകള്‍ ബ്രാഹ്മിനിക്ക് വേണ്ടി ബാഗ്ലൂരുവിന് സങ്കല്‍പ്പിക്കാന്‍ കഴിയാത്തതിലും വലിയ വിവാഹം ഒരുക്കി എല്ലാവരെയും ഞെട്ടിച്ചിരിക്കുയാണ് റെഡ്ഡിയിപ്പോള്‍. രാജ്യത്തെ ബാങ്കുകള്‍ക്ക് മുന്നില്‍ പണത്തിനായി ആയിരക്കണക്കിനാളുകള്‍ ക്യൂ നില്‍ക്കുമ്പോള്‍ നൂറുകണക്കിന് വിഭവങ്ങളുള്ള സദ്യയാണ് റെഡ്ഡി വിവാഹത്തിനായി ഒരുക്കിയിരിക്കുന്നത്. മകളുടെ കല്യാണത്തിനായി റെഡ്ഡി അഞ്ഞൂറു കോടി രൂപ ചിലവഴിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍ 12 ന് മൈലാഞ്ചി കല്യാണത്തോടു കൂടി തുടങ്ങി നാലു ദിവസത്തെ ചടങ്ങുകള്‍ 16ന് അവസാനിക്കും. കല്യാണ ചടങ്ങുകള്‍ക്ക് ആര്‍ഭാടത്തിന്റെ മൂര്‍ത്തിഭാവം കാണാം.

janardhan_redding-wedding2

താന്‍ പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിജയനഗര രാജാവ് കൃഷ്ണദേവരായരുടെ പുനരവതാരമാണെന്നാണ് ജനാര്‍ദന റെഡ്ഡി വിശ്വസിക്കുന്നത്. അതിനാല്‍ ബംഗൂളുവില്‍ 36 ഏക്കറില്‍ വിജയനഗര സാമ്രാജ്യം വീണ്ടും നിര്‍മ്മിക്കുകയായിരുന്നു. കല്യാണമണ്ഡപം വിജയ വിട്ടാല ക്ഷേത്രത്തിന്റെ മാതൃകയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. വരന്‍ രാജീവ് റെഡ്ഡി ഹൈദരാബാദിലുള്ള വ്യവസായിയുടെ മകനാണ്. തിരുപതി തിരുമല ക്ഷേത്രത്തില്‍ നിന്നും ഏട്ട് പൂജാരികളാണ് ചടങ്ങുകള്‍ക്ക് നേതൃത്വം വഹിക്കാനെത്തിയിരിക്കുന്നത്.

രാജകീയ സമാനമായ വിവാഹമായാതിനാല്‍ കൊട്ടാരം തന്നെ വേണം. അതിനായി കൃഷ്ണദേവരായരുടെ കൊട്ടരം, ലോട്ടസ് മഹല്‍, മഹനവമി ദിബ്ബ എന്നിവ ബോളിവുഡിലെ വലിയ കലസംവിധായകര്‍ നൂറു ജോലിക്കാരെ കൊണ്ട് പുനര്‍നിര്‍മിക്കുകയായിരുന്നു. ലാളിത്യം എന്ന വാക്ക് ജനര്‍ദ്ദന റെഡ്ഡിയുടെ നിഘണ്ടുവില്‍ ഇല്ലത്തതിനാല്‍ ബെല്‍ഗാവിയിലുള്ള തന്റെ ചെറുപ്പത്തിലെ വീടായ ‘ഹാലേ മാനെ’ എന്ന വീട് പുനര്‍ നിര്‍മ്മിച്ച് നവദമ്പതികള്‍ക്കായി നല്‍കും.

janardhan_reddy_bulls1

കല്യാണഘോഷയാത്രക്കായി ആനകളും, ഒട്ടകവും, തേരും എല്ലാം നിരന്നിരുന്നു. ഭക്ഷണശാലക്കായി ബെല്ലാരിയിലുള്ള ഒരു പരമ്പരാഗത ഗ്രാമം മുഴുവനായും ഏറ്റെടുത്തിരിക്കുകയാണ്. കല്യാണദിവസങ്ങളില്‍ ഷാരൂഖ് ഖാന്റെയും പ്രഭുദേവയുടെയും പരിപാടിയുണ്ടാവുമെന്ന് പ്രചരിക്കുന്നുണ്ടെങ്കിലും അതില്‍ വ്യക്തതയൊന്നുമായിട്ടില്ല. എന്നാല്‍ ആലിയ ഭട്ട്, വരുണ്‍ ധവാന്‍, രഹുല്‍ പ്രീത് സിങ്, പ്രിയാമണി, കോമഡി താരങ്ങളായ ബ്രഹ്മാണ്ടം, അലി എന്നിവര്‍ പങ്കെടുക്കും.

30,000 അതിഥികള്‍ കല്യാണത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അവര്‍ക്കായി 1500 റൂമുകള്‍ സ്റ്റാര്‍ ഹോട്ടലുകളില്‍ ബുക്ക് ചെയ്തിട്ടുണ്ട്. 2000 ടാക്സി കാറുകള്‍ യാത്രക്കായി ഒരുക്കിയിട്ടുണ്ട്. വിഐപി കള്‍ക്ക് സഞ്ചരിക്കാനായി 15 ഹെലിക്കോപ്റ്ററുകളും ഒരുക്കിയിട്ടുണ്ട്. വധുവിനുള്ള വിവാഹ വസ്ത്രം 17 കോടി രൂപയുടെ സാരിയാണ്. 90 കോടി രൂപയുടെ സ്വര്‍ണ്ണാഭരണങ്ങളാണ് വധുവിന് അച്ഛന്‍ സമ്മാനിച്ചിരിക്കുന്നത്.

janardhan_reddy_daughter_wedding

2011ല്‍ സിബിഐ അനധികൃത ഖനനം ചുമത്തി അറസ്റ്റ് ചെയ്ത റെഡ്ഡി 2015ല്‍ സൂപ്രീം കോടതിയില്‍ നിന്നും ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. തന്റെ സ്വദേശമായ ബെല്ലാരിയിലും കഡപ്പയിലും സന്ദര്‍ശിക്കാന്‍ പാടില്ല എന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവധിച്ചത്. എന്നാല്‍ കോടതി നവംബര്‍ 1 മുതല്‍ 21 വരെ ബെല്ലാരിയില്‍ മകളുടെ വിവാഹത്തിന് പോകാന്‍ ഇയാളെ അനുവദിച്ചിരുന്നു.

2014ല്‍ ഖനനം അഴിമതിയില്‍ റെഡ്ഡിക്കും ഭാര്യക്കും 37.86 കോടിയുടെ രൂപയുടെ പങ്കുള്ളതായി കണ്ടെത്തിയിരുന്നു. 2015 ജനുവരിയില്‍ ബിജെപി നേതാവ് സിംഗപൂര്‍, മൗറീഷ്യസ്, ഐല്‍ ഓഫ് മാന്‍ എന്നിവിടങ്ങളില്‍ 40,000 മുതല്‍ 50,000 കോടി രൂപ വരെ നിക്ഷേപിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ സിബിഐയ്ക്ക് 5000 കേടി രൂപയുടെ നിക്ഷേപം മാത്രമേ കണ്ടെത്താനായുള്ളു. പുറത്തുള്ള നിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിടാന്‍ അവിടെയുള്ള ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.

janardhan_reddy_wedding_family
കര്‍ണ്ണാടക ആരോഗ്യ മന്ത്രിയായ കെ.ആര്‍ രമേഷ് കുമാര്‍ ആഡംബര വിവാഹങ്ങള്‍ക്കെതിരെ ബില്‍ അവതരിപ്പിച്ചിരുന്നു. മാത്രമല്ല ആത്മാഭിമാനമുള്ള ആരും ഈ വിവാഹത്തില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനാര്‍ദ്ദന റെഡ്ഡിയുടെ മകളുടെ വിവാഹ ക്ഷണകത്ത് എല്‍സിഡി സ്‌ക്രീന്‍ ഘടിപ്പിച്ചിറക്കിയത് സമ്പത്തിന്റെ ധാരാളിത്തം കൊണ്ടാണെന്ന് രമേഷ് കുമാര്‍ പറഞ്ഞിരുന്നു. ഞാന്‍ ഈ കല്യാണത്തിന് പങ്കെടുക്കുകയില്ല. ഇതു മാത്രമല്ല സാമ്പത്തിക ശേഷി പ്രകടിപ്പിക്കാന്‍ വേണ്ടി നടത്തുന്ന കല്യാണങ്ങളില്‍- അത് തന്റെ ബന്ധുക്കളുടെ ആണെങ്കില്‍ പോലും- താന്‍ പങ്കെടുക്കില്ലെന്നും രമേഷ് കുമാര്‍ വ്യക്തമാക്കി. അതേസമയം ഏതാനും സംസ്ഥാന മന്ത്രിമാരും, മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവ ഗൗഡയും ചടങ്ങില്‍ പങ്കെടുക്കുകയും നവദമ്പതികളെ അനുഗ്രഹിക്കുകയും ചെയ്യും.

janardhan_reddy_wedding1 janardhan_reddy_wedding5 janardhan_reddy_wedding6 janardhan_wedding_3 janardhana_reddy_wedding_set