വീണ്ടും പ്രധാനമന്ത്രിയുടെ അര്‍ദ്ധരാത്രിയിലെ പരിഷ്‌കാരം; ഒരുതവണയില്‍ കൂടുതല്‍ നോട്ടുമാറാന്‍ അനുവദിക്കില്ല; വിരലില്‍ മഷി പുരട്ടും

single-img
15 November 2016

 

ink

അസാധുവാക്കിയ നോട്ട് മാറാനായി ബാങ്കുകളില്‍ നീണ്ട ക്യൂ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നോട്ട് മാറ്റത്തിന് കൂടുതല്‍ നിയന്ത്രണം കൊണ്ടുവരുന്നു. ഇനിമുതല്‍ ഒരാള്‍ക്ക് ഒരുതവണ മാത്രമാണ് നോട്ട് മാറാന്‍ അനുമതിയുണ്ടായിരിക്കുകയുള്ളൂ.

അസാധുവായ നോട്ടുകള്‍ മാറാനായി ബാങ്കിലെത്തുന്നവരുടെ വിരലില്‍ വോട്ടെടുപ്പിന് സമാനമായ രീതിയില്‍ മഷി പുരട്ടും. ഒരേ ആളുകള്‍ പിന്നെയും പണം മാറ്റി വാങ്ങാന്‍ വരുന്നത് തടയാനാണ് പുതിയ നടപടി. സാധാരണക്കാരെ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ഇത് തടയുന്നതിനാണ് പുതിയ നീക്കമെന്നും കേന്ദ്രസാമ്പത്തികകാര്യ സെക്രട്ടറി ശശികാന്ത് ദാസ് തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് അറിയിച്ചു.

പ്രമുഖ നഗരങ്ങളില്‍ ഇന്ന് തന്നെ മഷി പുരട്ടല്‍ ആരംഭിക്കും. ഇന്നലെ അര്‍ദ്ധരാത്രി പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് പുതിയ പരിഷ്‌കരണം തീരുമാനമായതെന്നും ശശികാന്ത് ദാസ് അറിയിച്ചു.