എടിഎമ്മുകള്‍ വഴി 20, 50 രൂപ നോട്ടുകളും; പ്രതിസന്ധിക്ക് ഉടന്‍ പരിഹാരമെന്ന് എസ്ബിഐ മേധാവി

single-img
15 November 2016

 

arundhathi

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മുകള്‍ വഴി ഇനി 50 രൂപ, 20 രൂപ കറന്‍സികളും ലഭ്യമാക്കുമെന്ന് എസ്ബിഐ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ അറിയിച്ചു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നിലെ തിരക്ക് കുറഞ്ഞു വരുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.

നിക്ഷേപിക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം ജനങ്ങള്‍ പിന്‍വലിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. നവംബര്‍ അവസാനത്തോടെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കുമെന്നും അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. അതിന് ശേഷവും പ്രതിസന്ധി തുടരുകയാണെങ്കില്‍ നൂറ് രൂപ നോട്ടുകളെ കൂടാതെ 50 രൂപ, 20 രൂപ നോട്ടുകളും എടിഎമ്മുകള്‍ വഴി ലഭ്യമാക്കും.