പാലക്കാട് ദമ്പതികള്‍ വെട്ടേറ്റ് മരിച്ച നിലയില്‍; മോഷണ ശ്രമത്തിനിടെ കൊല്ലപ്പെട്ടതെന്ന് പോലീസ്

single-img
15 November 2016

 

crime-top

പാലക്കാട് ശ്രീകൃഷ്ണപുരം കടമ്പഴിപ്പുറത്ത് ദമ്പതികളെ വീടിനുള്ളില്‍ വെട്ടികൊലപ്പെടുത്തിയ നിലയില്‍ കണ്ടത്തി. കണ്ണപുരം ചീരപ്പന്‍ വടക്കേക്കര വീട്ടില്‍ രാജന്‍(ഗോപാലകൃഷ്ണന്‍-58) ഭാര്യ തങ്കമണി(55) എന്നിവരാണ് കൊല്ലപ്പെട്ടത്.

വീടിന്റെ ഒരുഭാഗത്തെ ഓട് നീക്കിയ നിലയിലാണ്. മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. രണ്ട് പേരും വിദേശത്താണ്. ജില്ലാ പോലീസ് സൂപ്രണ്ട് ഡോ. എ ശ്രീനിവാസ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.