ചൊവ്വാഴ്ച മുതൽ 2,000 രൂപയുടെ നോട്ടുകൾ എടിഎമ്മുകൾ വഴി നൽകി തുടങ്ങുമെന്ന് കേന്ദ്ര സർക്കാർ;എടിഎം പുനഃക്രമീകരിക്കാന്‍ ദൗത്യസംഘം

single-img
14 November 2016

queue-near-atmചൊവ്വാഴ്ച മുതൽ 2,000 രൂപയുടെ നോട്ടുകൾ എടിഎമ്മുകൾ വഴി നൽകി തുടങ്ങുമെന്ന് കേന്ദ്ര സർക്കാർ. നോട്ടുകള്‍ എടിഎമ്മുകളില്‍ നിറയ്ക്കുന്നതിനായി പ്രത്യേക ടാസ്‌ക് ഫോഴ്‌സിനെ രൂപീകരിച്ചതായും കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ജില്ലാ സഹകരണ ബാങ്കുകളിലൂടെയും പണം വിതരണം ചെയ്യും. പണം പിൻവലിക്കൽ നടപടിയെ തുടർന്ന് കൂടുതൽ പ്രതിസന്ധി നേരിടുന്ന ഗ്രാമീണ മേഖലയിൽ കൂടുതൽ കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടത്തും. ഇതിനായി മൊബൈൽ ബാങ്കിംഗ് ക്രമീകരണവും മൈക്രോ എടിഎം സംവിധാനങ്ങളും പ്രയോജനപ്പെടുത്തുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

notes
പുന:ക്രമീകരണം പൂര്‍ത്തിയായാല്‍ എടിഎമ്മുകളില്‍ നിന്നും പിന്‍വലിക്കാവുന്ന കൂടിയ തുക 2,500 ആകും. ഇപ്പോള്‍ ഇത് 2,000 ആണെന്നും ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ശക്തികാന്ത ദാസ് അറിയിച്ചു.