മോദിയെ പരിഹസിച്ച നാലാംക്ലാസുകാരിയെ കള്ളനോട്ട് കേസ് പ്രതിയുടെ മകളാക്കി സംഘപരിവാർ അനുകൂലികളുടെ വ്യാജപ്രചാരണം;ഹവ്വയുടെ അച്ഛന്‍ ഷൗക്കത്ത് അലി കേജ്രവാളിന്റെ സുഹൃത്തും ആം ആദ്മി നേതാവും

single-img
14 November 2016

havvaനോട്ട് പിൻവലിച്ച മോദിയുടെ തീരുമാനത്തെ രൂക്ഷമായി പരിഹസിച്ച് രംഗത്ത് വന്ന നാലാം ക്ലാസുകാരി ഹവ്വയെ അധിക്ഷേപിച്ച് സംഘപരിവാർ അനുകൂലികൾ.മലപ്പുറത്ത് കള്ളനോട്ടുകേസില്‍ പൊലീസ് നിരീക്ഷണത്തിലുള്ള ആളാണ് ഹവ്വയുടെ പിതാവ് നജീബെന്നാണ് സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഹവ്വയുടെ പിതാവിന്റെ പേര് നജീബെന്നല്ല. ഹവ്വയുടെ പിതാവ് ഷൗക്കത്ത് അലി എരോത്ത് കേജ്രവാളിന്റെ സുഹൃത്തും കേരളത്തിലെ ആംആദ്മി പാര്‍ട്ടി നേതാക്കളില്‍ പ്രധാനിയുമാണു.

 

havva-1

കഴിഞ്ഞ ദിവസമാണ് നാലാംക്ലാസുകാരിയായ ഹവ്വയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ജനങ്ങളെ ക്യൂവിൽ നിർത്തി കഷ്ടപ്പെടുത്തുന്ന മോദി 500ഉും 1000ഉും നിരോധിക്കുേമ്പാൾ കുറച്ച് കോമൺസെൻസ് ഉപയോഗിക്കണമെന്നും നാലാം ക്ലാസിലെത്തിയ തനിക്കുള്ള ബുദ്ധിപോലും മോദിക്കില്ലാതായാൽ എന്താചെയ്യുകയെന്നുമായിരുന്നു വീഡിയോ പോസ്റ്റിലൂടെ ഹവ്വ ചോദിച്ചത്.ഇതിനു പിന്നാലെയാണു ഹവ്വയ്ക്കും കുടുംബത്തിനുമെതിരേ അധിക്ഷേപവുമായി സംഘപരിവാർ അനുകൂലികൾ രംഗത്ത് വന്നത്.