പൊലീസ് സ്റ്റേഷനില്‍ മൊബൈല്‍ ഷോപ്പ് ഉടമയ്ക്കെതിരേ പരാതിയുമായി എത്തിയ തന്നെ എസ്‌ഐ ലൈംഗികമായി അധിക്ഷേപിച്ചെന്ന പരാതിയുമായി യുവതി; യുവതിയുടെ പരാതി വ്യാജമാണെന്ന് പൊലീസ്

single-img
14 November 2016

screen-16-58-1814-11-2016

കോലഞ്ചേരി: പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയ തന്നെ എസ.ഐ ലൈംഗികമായി അധിക്ഷേപിച്ചെന്ന പരാതിയുമായി യുവതി രംഗത്ത്. തന്റെ ഭര്‍ത്താവിനെ പൊലീസ് മര്‍ദ്ദിച്ച് ആശുപത്രിയിലാക്കിയിരിക്കുകയാണെന്നും പറഞ്ഞ് യുവതി ആത്മഹത്യ ഭീഷണി മുഴക്കിയിരിക്കുകയാണ്. തൊടുപുഴ സ്വദേശിയാണ് ആത്മഹത്യ ചെയ്യുകയാണെന്ന് കാട്ടി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്

തൊടുപുഴയിലെ ഒരു വ്യാപാരിക്കും പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്കും എതിരെ യുവതിയുടെ ഫെയ്സ്ബുക് പോസ്റ്റ് സാമൂഹിക മാധ്യമങ്ങളും ചില ടി വി ചാനലുകളും വാര്‍ത്തയാക്കിരിക്കുന്നു. എന്നാല്‍ ഇതില്‍ യാതൊരു സത്യവുമില്ലെന്നും യുവതിയുടെ ഭര്‍ത്താവിന് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായിട്ടാണ് പൊലീസ് പറയുന്നത്.

 

 

കഴിഞ്ഞ വ്യാഴാഴ്ച ബാങ്കില്‍ പോയ യുവതി മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ കയറിയ സൈറ എന്ന മൊബൈല്‍ കടയിലെ ആളാണ് മോശമായി പെരുമാറിയത്. ഇത് സംബന്ധിച്ച് പൊലീസില്‍ പരാതിപ്പെടാനായി ചെന്നപ്പോഴാണ് എസ്ഐ മോശമായി പെരുമാറിയത്്. സ്റ്റേഷനില്‍ പരാതിയുമായി എത്തിയ തന്നോട്, എസ്ഐ ലൈംഗികച്ചുവയുള്ള വാക്കുകളോടെയാണ് സംസാരിച്ചതെന്ന്് യുവതി വ്യക്തമാക്കി. പണം വേണോ എന്നാല്‍ ക്വാര്‍ട്ടേഴ്സിക്കേ് വരു എന്നായിരുന്നു എസ്‌ഐ തന്നോട് ആവശ്യപ്പെട്ടതെന്നാണ് യുവതി ആരോപിക്കുന്നത്. തനിക്ക് നീതി കിട്ടുമെന്ന് യാതൊരു പ്രതീക്ഷയും ഇല്ലെന്നും അതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്നുമാണ് യുവതി പറയുന്നത്.