മമതയുടെ സഹകരണ വാഗ്ദാനം സിപിഎം തള്ളി; തൃണമൂല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് കേന്ദ്രത്തിനെതിരേ പ്രക്ഷോഭത്തിനില്ല:ബൃന്ദ കാരാട്ട്

single-img
14 November 2016

2015090938s
രാജ്യത്തെ രക്ഷിക്കുന്നതിനുവേണ്ടി സിപിഎം ഉൾപ്പെടെയുള്ള എല്ലാ പ്രതിപക്ഷ പാർട്ടികളുമായി സഹകരിക്കാൻ തയാറാണെന്ന മമത ബാനർജിയുടെ സഹകരണ വാഗ്ദാനം സിപിഎം തള്ളി.കേന്ദ്രത്തിനെതിരെയുളള സമരത്തിന് തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് സിപിഐഎം. സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗമായ ബൃന്ദ കാരാട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്.നാരദ,ശാരദ എന്നീ കുംഭകോണങ്ങളിലൂടെ കള്ളപ്പണം ശേഖരിച്ചവരാണ് തൃണമൂല്‍ കോണ്‍ഗ്രസുകാര്‍. അതുകൊണ്ട് തന്നെ തൃണമൂല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ഒരു പ്രക്ഷോഭത്തിനും സിപിഐഎം ഇല്ല. നോട്ട് അസാധുവാക്കല്‍ തീരുമാനവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ കണ്ണീരൊപ്പാനാണ് സിപിഐഎമ്മിന്റെ ശ്രമമെന്ന് ബൃന്ദ കാരാട്ട് കൂട്ടിച്ചേർത്തു.

രാജ്യത്തെ രക്ഷിക്കുന്നതിനുവേണ്ടി സിപിഎം ഉൾപ്പെടെയുള്ള എല്ലാ പ്രതിപക്ഷ പാർട്ടികളുമായി സഹകരിക്കാൻ തയാറാണെന്നും സിപിഎമ്മുമായി ആശയപരമായ എതിർപ്പുകൾ ഉണ്ടെങ്കിലും രാജ്യത്തെ രക്ഷിക്കുന്നതിനുവേണ്ടി കോൺഗ്രസ്, സമാജ്‍വാദി പാർട്ടി, ബിഎസ്പി, തുടങ്ങി എല്ലാവരുമായും സഹകരിക്കാൻ തയാറാണെന്നും മമത പറഞ്ഞിരുന്നു.