ലോകത്തിലെ ഏറ്റവും സുതാര്യമായ സമ്പദ്ഘടനയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് മോഡി; ആരോപണങ്ങളോട് മോഡിയുടെ വികാരാധീനമായ പ്രതികരണം

single-img
13 November 2016

 

modi
ടോക്കിയോ: പ്രധാനമന്ത്രി നരേന്ദ്രമോഡി ജപ്പാനിലെ നിക്ഷേപകരെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. ഇന്ത്യയ്ക്ക് ഇപ്പോള്‍ ആവശ്യം വന്‍തോതിലുള്ള വിദേശ നിക്ഷേപമാണ്. ലോകത്തിലെ തന്നെ സുതാര്യമായ സാമ്പത്ത്ഘടനയി ഇന്ത്യ വളര്‍ത്താനുള്ള നയങ്ങള്‍ സ്വീകരിക്കാനാണ് ഇപ്പോള്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നത്.

ഇന്ത്യ-ജപ്പാന്‍ ബിസിനസ് ലീഡേഴ്സ് ഫോറത്തില്‍ ജപ്പാനിലെ ബിസിനസ് മേധാവികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരക്കുസേവന പുരോഗതിയായ ജിഎസ്ടിയെ കുറിച്ച് അവര്‍ സൂചിപ്പിക്കുകയും ചെയതു. ഇന്ത്യയെ മെയ്ക്ക് ഇന്‍ ഇന്ത്യ എന്ന പദ്ധതിയുലൂടെ സ്ഥിരമായതും സുതാര്യവുമായ കാര്യനിര്‍വ്വഹണം വഴി ഉതകുന്ന ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതിജ്ഞാബദ്ധമാണ് മോഡി പറഞ്ഞു. ഇന്ത്യ സാമ്പത്തിക പരിഷ്‌കാരങ്ങളുമായി പുതിയ ദിശയിലേക്ക് അനുവര്‍ത്തിച്ചുവരുന്നത് എന്റെ നിശ്ചയദാര്‍ഢ്യം മൂലമാണെന്നും ഇത് ലോകത്തെ ഏറ്റവും വലിയ സമ്പദ് പുരോഗതിയിലേക്ക് ഇന്ത്യയെ എത്തിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ വികസന ആവശ്യങ്ങള്‍ വലിയതും ഗണ്യമായതുമാണ്. ജാപ്പനീസ് കമ്പനികള്‍ക്ക് അഭൂതപൂര്‍വമായ അവസരങ്ങള്‍ ഉണ്ട്. ഞങ്ങള്‍ ഞങ്ങളുടെ പരിസ്ഥിതി സൗഹൃദ വികസന പരിഗണനയാണ് ദ്രുതഗതിയില്‍ അന്വേഷിക്കുന്നതെന്നും മോഡി പറഞ്ഞു.

എന്നാല്‍ അതേ സമയം നോട്ട് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും എതിരെ പ്രതികരിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോഡി വികാരാധീനായി. കസേരയ്ക്ക് വേണ്ടി താന്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും. മറ്റുള്ളവരെ പോലെ താന്‍ വന്നുപോകാറില്ല. കുടുബം, വീട് എല്ലാം രാജ്യത്തിന് വേണ്ടി ഉപേഷിച്ചതാണെന്നും മോദി പറഞ്ഞു.