നോട്ടുകള്‍ നിരോധിച്ച പ്രധാനമന്ത്രിക്ക് അഭിനന്ദനം: മോഡിയെ പ്രകീര്‍ത്തിച്ച് ഐശ്വര്യ റായ്

single-img
13 November 2016

 

aishwaryaraimay20
ദില്ലി: നോട്ടുകള്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച് ബോളിവുഡ് താരം ആമിര്‍ ഖാന്‍ രംഗത്തെത്തിയിരുന്നു. അതിനു പുറകെ ഈ നടപടിയെ പിന്തുണച്ച് സിനിമാതാരം ഐശ്വര്യറായും രംഗത്തെത്തിയിരിക്കുകയാണ്. കള്ളപ്പണത്തിനും അഴിമതിയ്ക്കുമെതിരായ നടപടിയില്‍ പൗരനെന്ന നിലയില്‍ താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിക്കുന്നതായി താരം പറഞ്ഞു.

രാജ്യത്തെ അഴിമതി തുടച്ചുനീക്കുക എന്ന വലിയ ലക്ഷ്യത്തിനായി ശക്തമായ നടപടികളുമായി പ്രധാനമന്ത്രി മുന്നോട്ടുപോകുകയാണ്. പൊതുവായ കാഴ്ചപ്പാടില്‍ രാജ്യം ഇക്കാര്യം തിരിച്ചറിയേണ്ടതുണ്ട്. ഏതൊരു മാറ്റവും എല്ലായിപ്പോഴും സുഗമവും സുഖകരവുമായിരിക്കില്ല. രാജ്യത്തിന്റെ പൊതുതാല്‍പ്പര്യവും ഭാവിയും മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ പിന്തുണയ്ക്കണമെന്ന് ഐശ്വര്യ റായ് ആവശ്യപ്പെട്ടു. എന്‍ഡി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ റായ്, കേന്ദ്രസര്‍ക്കാറിന്റെ 500, 1000 നോട്ടുകള്‍ അസാധുവാക്കിയ നടപടിയെ പ്രകീര്‍ത്തിച്ചത്.

മുമ്പ് കള്ളപ്പണം തന്റെ കയ്യില്‍ ഇല്ലെന്നും അതിനാല്‍ ഈ തീരുമാനം തന്നെ ബാധിക്കില്ലെന്നുമാണ് അമീര്‍ അഭിപ്രായപ്പെട്ടത്. ഭാഗ്യവശാല്‍ ഇതുവരെ എല്ലാ നികുതിയും താന്‍ കൃത്യ സമയത്ത് അടച്ചിട്ടുണ്ടെന്നും അതിനാല്‍ നോട്ടു നിരോധനം തന്നെ ബാധിച്ചിട്ടില്ലെന്നും അമീര്‍ ഖാന്‍ കൂട്ടിചേര്‍ത്തു.