നോട്ട് മരവിപ്പിക്കല്‍: കേന്ദ്രസര്‍ക്കാരിന് ഇ പി ജയരാജന്റെ പിന്തുണ; കള്ളപ്പണവും കള്ളനോട്ടും തടയാനുള്ള വഴി നോട്ട് മരവിപ്പിക്കല്‍ മാത്രം

single-img
13 November 2016

 

ep

ആയിരം രൂപ അഞ്ഞൂറ് രൂപ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ശരിയാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍. കള്ളപ്പണവും കള്ളനോട്ടും തടയാനുള്ള മാര്‍ഗം നോട്ട് മരവിപ്പിക്കല്‍ മാത്രമാണെന്നാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനുള്ള കരുതല്‍ നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 1000 രൂപ, 500 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള ഇപ്പോഴത്തെ നടപടി ശരിയാണ്. പക്ഷെ, ഇക്കാര്യത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യണം. കാരണം ക്യാബിനറ്റിനെയും പാര്‍ലമെന്റിനെയും ജനങ്ങളെയും വിശ്വാസത്തിലെടുക്കാതെയായിരുന്നു പ്രധാനമന്ത്രിയുടെ നീക്കം.

റിലയന്‍സിനെയും അദാനിയെയും പോലുള്ള വന്‍കിട കോര്‍പ്പറേറ്റുകളെ വിവരം മുന്‍കൂട്ടി അറിയിച്ചതായും ആരോപണമുണ്ട്. കഴിഞ്ഞ മൂന്ന് മാസങ്ങളായി ബാങ്കുകളിലെ നിക്ഷേപം വന്‍തോതില്‍ വര്‍ദ്ധിച്ചത് ഇതിന് തെളിവാണ്. കള്ളപ്പണവും കള്ളനോട്ടും തടയാനുള്ള ഇത്തരം നിലപാടുകള്‍ ഇടതുപാര്‍ട്ടികള്‍ സ്വാഗതം ചെയ്യണം. എന്നാല്‍ ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണേണ്ട ഉത്തരവാദിത്വവും സര്‍ക്കാരിനുണ്ട്.