സ്ത്രീധനത്തെ പ്രശ്‌നം: നവവധുവിനെ ഭര്‍തൃപിതാവ് കൊലപ്പെടുത്തി; കഴുത്തറുത്ത ശേഷം ഓവുചാലില്‍ തള്ളി

single-img
13 November 2016

 

crime-1

മുസാഫര്‍നഗര്‍: സ്ത്രീധനത്തെ ചൊല്ലി നവവധുവിനെ ഭര്‍തൃപിതാവ് കൊലപ്പെടുത്തി. മുസാഫര്‍നഗര്‍ ജില്ലയിലെ സിക്രേദ ഗ്രാമത്തിലാണ് സംഭവം. നവവധുവായ സരിത എന്ന യുവതിയെ വെള്ളിയാഴ്ച മുതല്‍ കാണാതായിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇന്നലെ മുതല്‍ സരിതയുടെ ഭര്‍തൃപിതാവിനെ ചോദ്യം ചെയ്തുവരികയായിരുന്നെന്ന് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ പ്രകാശ് മിശ്ര അറിയിച്ചു. ചോദ്യം ചെയ്യലില്‍ ഇയാള്‍ സരിതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതായും പിന്നീട് മൃതദേഹം ഓവുചാലില്‍ ഉപേക്ഷിച്ചതായും ഇയാള്‍ പോലീസിനെ അറിയിച്ചു.

ഇക്കഴിഞ്ഞ ഏപ്രിലിലാണ് സരിതയും രാജ്കുമാറും തമ്മിലുള്ള വിവാഹം നടന്നത്. അന്നുമുതല്‍ രാജ്കുമാറും സഹോദരങ്ങളും ചേര്‍ന്ന് ഇവരെ സ്ത്രീധനത്തിനായി മര്‍ദ്ദിക്കുന്നത് പതിവായിരുന്നു.

രാജ്കുമാറും സഹോദരങ്ങളും ഒളിവിലാണെന്നും സരിതയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.