മൂല്യനിര്‍ണ്ണയത്തില്‍ അപാകത, നൂറിലേറെ കുട്ടികള്‍ പരീക്ഷയില്‍ തോറ്റു; ബാംഗ്ലൂരില്‍ വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരത്തില്‍

single-img
13 November 2016

 

vtuprotest

ബാംഗ്ലൂര്‍: ബാഗ്ലൂരുവിലെ വിശ്വേശ്വര ടെക്നികല്‍ യൂണിവേര്‍സിറ്റിയില്‍ പരീക്ഷ എഴുതിയ നൂറിലധികം കുട്ടികള്‍ തോറ്റതുമായി ബന്ധപ്പെട്ട് നടപടി എടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാത്ഥികള്‍ നിരാഹാര സമരം ആരംഭിച്ചു.

പരീക്ഷ പേപ്പറുകള്‍ മോശമായി നോക്കി പതിവില്ലാത്ത വിധം കുട്ടികള്‍ തോറ്റതോടെ കൂടി ശനിയാഴ്ച മുതലാണ് വിദ്യാര്‍ത്ഥികള്‍ സമരത്തിലേക്കു തിരിഞ്ഞത്. പരജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ അടുത്ത വര്‍ഷം തങ്ങള്‍ക്ക് പ്രവേശനം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാ കോഴ്സുകളിലുമായി മൊത്തം 4.5 ലക്ഷം വിദ്യാര്‍ത്ഥികളുള്ളതില്‍ പകുതിയോളം പേര്‍ പരാജയപ്പെട്ടിരുന്നു.

കൂടുല്‍ പേര്‍ക്കും ഒറ്റ അക്കം മാര്‍ക്ക് ആണ് കിട്ടിയത്. ഓരോ പേപ്പറിന്റെയും പുനര്‍ മൂല്യനിര്‍ണ്ണയത്തിനായി 700 മുതല്‍ 1000 രൂപ വരെയാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കുന്നത്. ഈ തുക ലഭിക്കാനും തോറ്റ വിഷയങ്ങളുടെ പേരില്‍ വീണ്ടും പരീക്ഷാ ഫീസ് ഈടാക്കാനുമാണ് ഇത്രയേറെ കുട്ടികളെ തോല്‍പ്പിച്ചതെന്ന് ആരോപണം നിലനില്‍ക്കുന്നുണ്ട്. എന്തായാലും അസാധാരണമായ ഒന്നും നടന്നിട്ടില്ലെന്നും പരാജയപ്പെട്ട വിദ്യാര്‍ത്ഥികളുടെ യോഗം വിളിച്ച് ആശങ്കകള്‍ മാറ്റുമെന്നും വി.ടി.യു രജിസ്ട്രാര്‍, എച്ച് എന്‍ ജഗന്നാഥ് റെഡ്ഡി പറഞ്ഞു.

ഒരു വിഷയത്തിന് മാത്രം പരജയപ്പെട്ടവരാണ് കൂടുതല്‍. ഇത് സര്‍വ്വകലാശാലയുടെ വാര്‍ഷിക ശരാശരിയില്‍ എത്രയോ കുറവാണെന്നും പുനര്‍മൂല്യനിര്‍ണ്ണയത്തിന് അപേക്ഷകളുടെ എണ്ണം സ്വാഭാവികമായിട്ടുള്ളാതാണെന്നും റെഡ്ഡി അറിയിച്ചു. പരിശോധിക്കുമ്പോള്‍ ചില സാങ്കേതിക തകരാര്‍ ഉണ്ടായിരുന്നു. എല്ലാ വര്‍ഷവും മൊത്തം പേപ്പറുകള്‍ക്ക് ഏകദേശം 17 ശതമാനം പുനര്‍ മൂല്യനിര്‍ണ്ണയനത്തിനായി വരും, ഇതും അതുപോലെ തന്നെയാണെന്നും തങ്ങള്‍ വിദ്യാര്‍ത്ഥികളെ സമരത്തില്‍ നിന്നും പിന്തിരിപ്പിക്കുമെന്നും റെഡി കൂട്ടി ചേര്‍ത്തു.