അക്കൗണ്ടും പണവും എന്റേത് പിന്നെ ഞാനെന്തിന് ക്യൂവില്‍ നില്‍ക്കണം; കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കപില്‍ സിബല്‍

single-img
12 November 2016

 

kapil-sibal

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അപ്രതീക്ഷിതമായി നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്ന് രാജ്യത്തുണ്ടായ സാമ്പത്തിക അനിശ്ചിതത്വത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍ രംഗത്ത്. ബാങ്ക് അക്കൗണ്ടും പണവും തങ്ങളുടേതാണെങ്കില്‍ പിന്നെന്തിനാണ് തന്നെപ്പോലുള്ള സാധാരണക്കാര്‍ അതിനായി ക്യൂ നില്‍ക്കുന്നത് എന്നാണ് അദ്ദേഹം ചോദിച്ചത്.

സര്‍ക്കാരിന്റെ തീരുമാനം തിടുക്കത്തിലുള്ളതും നന്നായി ആലോചിക്കാതെയുള്ളതുമായിരുന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘എന്റെ ചോദ്യമിതാണ്.. അക്കൗണ്ട് എന്റേത്, പണവും എന്റേത്, പിന്നെന്തിന് ഞാന്‍ ക്യൂ നില്‍്ക്കണം’- എന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം നോട്ട് പിന്‍വലിക്കലിനെക്കുറിച്ച് ബിജെപി തങ്ങളുടെ സുഹൃത്തുക്കളെയെല്ലാം മുന്‍കൂട്ടി അറിയിച്ചിരുന്നതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചു. തന്റെ കൈവശം അതിനുള്ള തെളിവുകളുണ്ടെന്നാണ് അദ്ദേഹം അവകാശപ്പെട്ടിരിക്കുന്നത്.

ദിവസങ്ങളായി ജനങ്ങള്‍ പണത്തിനായി ബാങ്കുകളിലും എടിഎം കൗണ്ടറുകള്‍ക്ക് മുന്നിലും തിക്കിത്തിരക്കുന്നതിനിടെയാണ് ഈ വിഷയത്തില്‍ സര്‍ക്കാരിനെതിരെ പുതിയ ആരോപണങ്ങള്‍ ഉയരുന്നത്.