ജേക്കബ് തോമസിനെതിരായ നടപടി അവസാനിപ്പിച്ചതില്‍ കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടു; ചട്ടലംഘനം നടത്തിയതിലെ നടപടി അവസാനിപ്പിച്ച സംഭവം

single-img
12 November 2016

 

jacob-thomas

ചട്ടലംഘനം നടത്തിയ സംഭവത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ നടപടി അവസാനിപ്പിച്ച സാഹചര്യം വിശദീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ജോലിയിലിരിക്കെ അവധിയെടുത്ത് കോളേജില്‍ പഠിപ്പിക്കാന്‍ പോയത് ചട്ടലംഘനമാണെന്നും നടപടിയെടുക്കണമെന്നും കാണിച്ച് യുഡിഎഫ് സര്‍ക്കാരാണ് കേന്ദ്രസര്‍ക്കാരിന് കത്തയച്ചിരുന്നത്. എന്നാല്‍ ശമ്പളം തിരികെ നല്‍കിയെന്നും ചട്ടലംഘനം നടത്തിയില്ലെന്നുമുള്ള ജേക്കബ് തോമസിന്റെ മറുപടിയെ തുടര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. ഇതിനെതിരെ പരാതിക്കാരന്‍ വീണ്ടും കേന്ദ്രത്തെ സമീപിച്ചതോടെയാണ് കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടത്.

ജേക്കബ് തോമസിനെതിരെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ജേക്കബ് തോമസിനെ ന്യായീകരിച്ചാണ് വിശദീകരണം നല്‍കിയത്.