ട്രംപിനെ വിജയിപ്പിച്ചത് പെരുച്ചാഴി; ട്രംപിന്റെ പ്രചരണസംഘത്തില്‍ ഇന്ത്യക്കാരനും

single-img
12 November 2016

 

paruchazhi
രണ്ടു വര്‍ഷം മുന്‍പ് അവിനാശ് ഇരങ്ങവരപ്പ് എന്നയാള്‍ ആന്ധ്ര പ്രദേശിലെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് വേണ്ടിയുള്ള സ്ട്രാറ്റജി ഒരുക്കുന്ന തിരക്കിലായിരുന്നു. ലക്‌നൗ ഐഐഎമ്മില്‍ നിന്നും ബിരുദമെടുത്ത അദ്ദേഹം ഒരുപക്ഷേ അന്നൊരിക്കലും ചിന്തിച്ചിട്ടുണ്ടാകില്ല താന്‍ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പ്രേരകഘടകമായി മാറുമെന്ന്. മോഹന്‍ലാല്‍ ചിത്രമായ പെരുച്ചാഴിയിലൂടെ നാം പരിചയപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിര്‍ണായക പങ്കുവഹിക്കുന്ന നായകന് സമാനമായ ചുമതലയായിരുന്നു അവിനാശിനും.

എന്നാല്‍ നവംബര്‍ 8ന് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡേമോക്രാറ്റിക് പാര്‍ട്ടി നേതാവ് ഹിലരി ക്ലിന്റണിനെ അപ്രതീക്ഷിതമായി തോല്‍പ്പിച്ച് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറുമ്പോള്‍ അതിന് പിന്നില്‍ ഈ ഇന്ത്യക്കാരനുണ്ടെന്നതാണ് നേര്. 2014ലെ പൊതു തിരഞ്ഞെടുപ്പില്‍ തന്റെ ജോലി ഉപേക്ഷിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസിന് വേണ്ടി എച്ച്സിഎല്‍ ക്യാംപെയ്‌നിംഗിന് ഇറങ്ങാന്‍ 30കാരനായ അവിനാശിന് പ്രചോദനമായത് രാഷ്ട്രീയ കുടിലതന്ത്രങ്ങളോട് ഉള്ള താല്‍പര്യമായിരുന്നു.

എന്നാല്‍ അവിനാശിന്റെ ജീവിതം പിന്നെയും മാറിമറിഞ്ഞപ്പോഴാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാന്‍ പിടിക്കാന്‍ ഇദ്ദേഹത്തിനായത്. അരിസോണ ഇന്റലില്‍ ജോലിചെയ്യുന്ന തന്റെ ഭാര്യയുമായി അവധിക്കാലം ചെലവഴിക്കാനെത്തിയപ്പോഴാണ് തന്റെ കര്‍മ്മ മേഖലയില്‍ അമേരിക്കയില്‍ തുറന്നുകിടക്കുന്ന സാധ്യതകള്‍ അവിനാശ് തിരിച്ചറിയുന്നത്. ഡഗ് ഡ്യുകെ റിപ്പബ്ലിക്കന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സഹായിക്കാനാണ് ആദ്യം അവസരം ലഭിച്ചത്.

അഭിമുഖങ്ങളില്‍ നിര്‍ദ്ദേശങ്ങള്‍ വളരെ തുറന്ന മനസോടെ പറയുകയും അനധികൃത കുടിയേറ്റത്തിന് എതിരാണെന്നും പറയുന്ന ആളാണ് ട്രംപ്. ഒരു അഭിമുഖത്തിലെ ഈ തുറന്നുപറച്ചിലിലൂടെ ട്രംപിന് മീഡിയ പ്രചാരണവും നഷ്ടപ്പെട്ടിരുന്നു. സെലിബ്രിറ്റികള്‍ എതിര്‍ത്തതാണ് പ്രധാനമായും തിരിച്ചടിയായതെന്ന് അവിനാശ് പറയുന്നു.

എന്നാല്‍ നവംബര്‍ 8ന് 45 ദിവസം മുമ്പ് പ്രചരണത്തിന്റെ തന്ത്രം മാറ്റി. അവിനാശ് പുതിയ തന്ത്രം ആവിഷ്‌കരിച്ചു. ട്രംപ് വിവാദങ്ങളില്‍ കുടുങ്ങിയതോടെ ഹിലരി ജയിക്കുന്നതിന് സാദ്ധ്യതയേറിയിരുന്നു. ആ സമയത്താണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുട പൂര്‍ണ പിന്തുണ അദ്ദേഹത്തിന് ലഭിച്ചത്. മോഡിയുടെ ആപ്കീ ബാര്‍ മോഡി സര്‍ക്കാര്‍ എന്ന മുദ്രവാക്യത്തിന് സമാനമായ മുദ്രാവാക്യമാണ് പീന്നിട് ട്രംപ് മുന്നോട്ട് വെച്ചത്. ഈ മുദ്രവാക്യമാണ് മോഡിയെ 2014ല്‍ തുണച്ചത്, ഇപ്പോഴിതാ ട്രംപിനെയും. ഇന്ത്യന്‍ അമേരിക്കന്‍ ഹിന്ദുക്കള്‍ ഇതിനായി കഠിനമായി പ്രയത്നിക്കുകയും ചെയ്തു.

ട്രംപ് അമേരിക്കയുടെ പ്രസിഡന്റായെങ്കിലും അവിനാശിന് ഇനിയും വിശ്രമമില്ല. ഇപ്പോള്‍ അദ്ദേഹം ജോണ്‍ മെക്കയ്‌ന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള തിരക്കിലാണ്.