നോട്ടിന് പിന്നാലെ ഉപ്പിനും ക്ഷാമം വരുന്നു; റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമെന്ന് സര്‍ക്കാര്‍

single-img
12 November 2016

 

salt-buying-jpg-image_-784-410

പിന്‍വലിച്ച നോട്ടുകള്‍ക്ക് പകരം നോട്ടുകള്‍ കിട്ടാതെ ജനം വലയുമ്പോള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ നേരിടാനിരിക്കുന്നത് ഉപ്പ് ക്ഷാമം എന്ന് റിപ്പോര്‍ട്ടുകള്‍. അതേസമയം ഈ റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഇന്ന് വിപണിയില്‍ ഉപ്പിന്റെ വില കുതിച്ചുയര്‍ന്നിരിക്കുകയാണ്. എന്നാല്‍ നിലവില്‍ ഉപ്പിന് ക്ഷാമമില്ലെന്നും മിതമായ നിരക്കില്‍ ജനങ്ങള്‍ക്ക് ഉപ്പ് നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യമായ എല്ലാ നടപടികളും മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വക്താവ് അറിയിച്ചു.

ഉപ്പിന് വന്‍തോതില്‍ ക്ഷാമം വരുമെന്ന അഭ്യൂഹങ്ങളെ തുടര്‍ന്ന് ഇന്നലെ ഡല്‍ഹിയും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ജനങ്ങള്‍ ഉപ്പിനായുള്ള പരക്കം പാച്ചിലിലായിരുന്നു. 400 രൂപ വരെ വില പറഞ്ഞ ഉപ്പ് പലയിടങ്ങളിലും ആവശ്യക്കാര്‍ 250 രൂപ വരെ കൊടുത്ത് വാങ്ങിയെന്നാണ് അറിയുന്നത്.

അതേസമയം അവശ്യസാധനങ്ങളുടെ പട്ടികയിലുള്ള ഉപ്പിന് വിലകൂട്ടിയിട്ടില്ലെന്നാണ് കേന്ദ്ര ഭക്ഷ്യ സിവില്‍ സര്‍വീസ് മന്ത്രിലായം പറയുന്നത്.