ജനങ്ങളെ സാമ്പത്തിക അരാജകത്വത്തില്‍ തള്ളി; മോഡിയുടെ ജപ്പാനിലെ കുഴലൂത്ത് ഫോട്ടോ വൈറലാകുന്നു

single-img
12 November 2016

 

modi-peeppi

ബുധനാഴ്ച രാത്രിയോടെ രാജ്യത്തെ അഞ്ഞൂറ് രൂപ, ആയിരം രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ച ശേഷം പിറ്റേന്ന് തന്നെ ജപ്പാന്‍ സന്ദര്‍ശനത്തിന് തിരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്‌ക്കെതിരായ വിമര്‍ശനം ശക്തമാകുന്നു. ഒരു കുട്ടിയുടെ മുന്നില്‍ പീപ്പിയൂതി നില്‍ക്കുന്ന മോഡിയുടെ ചിത്രം സഹിതമാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.

ഇന്ത്യയില്‍ ജനങ്ങള്‍ ജീവിക്കാനുള്ള പണത്തിന് വേണ്ടി പരക്കം പായുമ്പോള്‍ മോഡി ജപ്പാനില്‍ പീപ്പി ഊതി കളിക്കുന്നു എന്ന തരത്തിലുള്ള ആരോപണങ്ങളാണ് ഉയരുന്നത്. താല്‍ക്കാലിക പ്രശ്‌നങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കകം പരിഹരിക്കപ്പെടുമെന്ന് സര്‍ക്കാര്‍ ഉറപ്പു പറയുന്നുണ്ടെങ്കിലും അധ്വാനിച്ച് സമ്പാദിച്ച പണം ജീവിത ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കാത്തതില്‍ പലരും അസ്വസ്ഥരാണ്. കടുത്ത മോഡി ആരാധകര്‍ പോലും സോഷ്യല്‍ മീഡിയയിലൂടെ പുതിയ തീരുമാനത്തോട് അതൃപ്തി രേഖപ്പെടുത്തി തുടങ്ങി.

അതേസമയം ട്രോളര്‍മാരും വെറുതെയിരിക്കുന്നില്ല. ആദ്യദിനങ്ങളില്‍ ആയിരം രൂപ, അഞ്ഞൂറ് രൂപ നോട്ടുകളെ ട്രോളിയിരുന്നവര്‍ സാമ്പത്തിക പ്രതിസന്ധി പ്രതിസന്ധി രൂക്ഷമായതോടെ നരേന്ദ്ര മോഡിയെയാണ് ഇപ്പോള്‍ ട്രോളുന്നത്. നോട്ട് നിരോധിച്ചതിനാല്‍ ജനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനാണ് മോഡി ജപ്പാനില്‍ പോയിരിക്കുന്നത് എന്ന നിലയിലാണ് ചില ട്രോളുകള്‍.

അതേസമയം ജപ്പാനുമായുള്ള ന്യൂക്ലിയര്‍ കരാര്‍ ഒപ്പുവയ്ക്കാനാണ് മോഡി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ജപ്പാനില്‍ എത്തിയത്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ഇന്നലെ കരാര്‍ ഒപ്പിട്ടു.