എ.ടി.എമ്മുകൾ ഭാഗികമായി പ്രവർത്തിച്ചു തുടങ്ങി;പ്രതിദിനം 2000 രൂപ വരെ പിൻവലിക്കാം.

single-img
11 November 2016

queue-near-atm
രണ്ടു ദിവസത്തെ അനിശ്ചിതത്വത്തിനു ശേഷം അടച്ചിട്ട രാജ്യത്തെ എടിഎമ്മുകൾ പ്രവർത്തിച്ചു തുടങ്ങി. പ്രതിദിനം 2000 രൂപയാണ് ഒരാൾക്ക് എടിഎമ്മിൽ നിന്ന് പരമാവധി പിൻവലിക്കാനാകുക. നൂറിന്റെയും അമ്പതിന്റേയും നോട്ടുകളാണ് എടിഎമ്മിൽ നിന്നു ലഭിക്കുന്നത്.19 മുതൽ ഡിസംബർ 30 വരെ 4000 രൂപയും പിൻവലിക്കാം.

അളവിനും വലുപ്പത്തിനുമൊത്ത പ്രത്യേക സോഫ്റ്റ്വെയറുകൾ ക്രമീകരിക്കേണ്ടതിനാൽ 2000 രൂപയുടെ നോട്ടുകൾ എ.ടി.എം വഴി ലഭിക്കാൻ കുറച്ചു സമയമെടുക്കും.

 

പണം നിക്ഷേപിക്കുന്ന ഡിപ്പോസിറ്റ് മെഷീനുകളും (സിഡിഎം) ഇന്നു മുതല്‍ പ്രവര്‍ത്തിക്കും. അസാധുവായ നോട്ടുകള്‍ ഇതിലൂടെ നിക്ഷേപിക്കാം. സംസ്ഥാനത്തെ 6,000 ബാങ്ക് ശാഖകളിലേക്ക് ഇന്നലെ ഒറ്റ ദിവസം കൊണ്ട് 3500 കോടി രൂപയുടെ അസാധു നോട്ടുകള്‍ വന്നെന്നാണു കണക്ക്.