ഒബാമ അവസാനത്തെ പ്രസിഡന്റെന്ന പ്രവചനം ഫലിക്കുമോ? അമേരിക്കക്കാര്‍ ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള സാധ്യതകള്‍ തേടുന്നു

single-img
11 November 2016

 

 

us-president-barack-obama-meets-with-pre

ഇരുപതാം നൂറ്റാണ്ടിലെ നോസ്ട്രാഡാമസ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ബാല്‍ക്കനില്‍ നിന്നുള്ള ബാബാ വംഗ എന്ന അന്ധയായ പ്രവാചക ഇതുവരെ നടത്തിയ 85 ശതമാനം പ്രവചനങ്ങളും സത്യമായിരുന്നുവെന്നാണ് വിശ്വസിക്കുപ്പെടുന്നത്. അതിലൊന്നായിരുന്നു അമേരിക്കയുടെ 44മത്തെ പ്രസിഡന്റിനെ കുറിച്ച് പ്രവചിച്ചിരുന്നത്. 44-ാമതു പ്രസിഡന്റ് ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായിരിക്കുമെന്നായിരുന്നു പ്രവചനം. അമേരിക്കയുടെ 44-ാമതു പ്രസിഡന്റ് ആയത് കറുത്ത വംശജനായ ബരാക് ഒബാമയും. ഇവരുടെ പ്രവചനങ്ങളുടെ കൃത്യത പരിഗണിച്ച് പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഫ്രഞ്ച് പ്രവാചകന്‍ നോസ്ട്രഡാമസിന്റെ പേരിലാണ് ഇവര്‍ അറിയപ്പെടുന്നത്.

എന്നാല്‍ ബള്‍ഗേറിയയില്‍ ജനിച്ച് 1996-ല്‍ 85-ാം വയസ്സില്‍ മരിച്ച പ്രവാചക നടത്തിയ മറ്റൊരു പവചനം എല്ലാവരെയും ആശയക്കുഴപ്പത്തിലാക്കുകയാണ്. 44-മത്തെ പ്രസിഡന്റ് അമേരിക്കയുടെ അവസാനത്തെ പ്രസിഡന്റ് ആയിരിക്കും എന്നാണ് അവര്‍ പ്രവചിച്ചിരിക്കുന്നത്. അതായത് ഒബാമയായിരിക്കും അമേരിക്കയുടെ അവസാന പ്രസിഡന്റ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഉദയവും 2001ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവുമൊക്കെ 1996നുമുമ്പ് തന്നെ പ്രവചിച്ചിരുന്നു നോസ്ട്രഡാമസ് മുത്തശ്ശി.

ഇപ്പോള്‍ ഡെണാള്‍ഡ് ട്രംപ് അമേരിക്കയില്‍ തെരഞ്ഞെടുപ്പു വിജയം നേടിക്കഴിഞ്ഞുവെങ്കിലും 2017 ജനുവരി 17-നു മാത്രമേ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാന്‍ കഴിയുകയുള്ളൂ. അതു വരെ സാങ്കേതികമായി ഒബാമ തന്നെയായിരിക്കും പ്രസിഡന്റ.് അതായത് മുത്തശ്ശിയുടെ ഈ പ്രവചനം സത്യമാകുമോയെന്ന് അറിയാന്‍ ഇനി കാത്തിരിക്കേണ്ടത് രണ്ട് മാസം കൂടി മാത്രം. 45-ാമതു പ്രസിഡന്റ് അധികാരമേല്‍ക്കുന്നതോടെ ഒരു വലിയ സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന് ബാബ വംഗ മുന്‍കൂട്ടി പറഞ്ഞിട്ടുണ്ടായിരുന്നു. 45-ാമത്തെ പ്രസിഡന്റ് ഇതിനു പരിഹാരം കാണുമെന്ന് എല്ലാവരും കരുതും. എന്നാല്‍ അതിനു വിരുദ്ധമായി പല കാര്യങ്ങളാണ് നടക്കുക എന്നും രാജ്യം ഛിന്നഭിന്നമായിപ്പോകുമെന്നും ഉത്തര ദക്ഷിണ സംസ്ഥാനങ്ങള്‍ തമ്മിലുളള കലഹം മൂര്‍ച്ഛിക്കുമെന്നുമൊക്കെയായിരുന്നു പ്രവചനം. അതായത് അമേരിക്കയില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന അവസാന പ്രസിഡന്റായിരിക്കും ഒബാമ.

ബാബാ വംഗ

ബാബാ വംഗ

കൂടാതെ അധികാരമേല്‍ക്കുന്നതില്‍ നിന്നും ട്രംപിനെ തടയുന്ന നിരവധി വസ്തുതകള്‍ ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അതില്‍ പ്രധാനമായും ട്രംപിന് ജനങ്ങള്‍ക്കിടയിലുള്ള വിശ്വാസ്യതയാണ് മുഖ്യമായും ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കൂടുതലായി ഗൂഗിള്‍ ചെയ്യപ്പെട്ട ചോദ്യം ‘ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ സാധിക്കുമോ? എന്നതാണെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ട്രംപ് ജനുവരിയില്‍ അധികാരമേല്‍ക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തെ നീക്കം ചെയ്യാനുള്ള ധാരാളം തെളിവുകളുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ട്രംപ് സര്‍വകലാശാലയുമായി ബന്ധപ്പെട്ട ഒരു കേസില്‍ ഈ മാസം ഒടുവില്‍ ഇദ്ദേഹം വിചാരണ നേരിടാനിരിക്കുകയാണ്. സിവില്‍ കേസാണെങ്കിലും പുതിയ സാഹചര്യത്തില്‍ ഇത് വളരെ സങ്കീര്‍ണമായ കേസാണെന്ന് ഒരു അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യദ്രോഹം, കൈക്കൂലി, മറ്റ് വലിയ കുറ്റകൃത്യങ്ങള്‍, സ്വഭാവ ദൂശ്യം എന്നിവയാണ് അമേരിക്കന്‍ പ്രസിഡന്റ് ഇംപീച്ച് നടപടേണ്ടി വരുന്ന കാരണങ്ങള്‍.

2010-ല്‍ അറബി നാടുകളിലെ വസന്തകാലത്ത് ഒരു വലിയ മുസ്ലീംയുദ്ധം ആരംഭിക്കുമെന്നു ബാബാ വാംഗ പ്രവചനം നടത്തിയിരുന്നു. അത് സിറിയയില്‍ ആരംഭിക്കുമെന്നും 2043-വരെ അതു തുടരുമെന്നും ഒടുവില്‍ റോം കേന്ദ്രമായുള്ള ഒരു ഖലീഫ സാമ്രാജ്യം നിലവില്‍ വരുമെന്നുമാണ് പ്രവചനം. അവരുടെ മറ്റൊരു പ്രവചനം 2017-ഓടുകൂടി യൂറോപ്പ് നിലവിലില്ലാതാകുമെന്നാണ്. യാതൊരു സസ്യ ജീവ ജന്തു ജാലങ്ങളുമില്ലാത്ത വെറും പാഴ് നിലമായി യൂറോപ്പ് മാറുമെന്നാണ് അവര്‍ പ്രവചിച്ചിരിക്കുന്നത്. ഈ പ്രവചനം സത്യമാണെന്നു വാദിക്കുന്നവര്‍ യൂറോപ്പിനടുത്ത് ലിബിയയില്‍ വര്‍ധിത പ്രചാരം നേടുന്ന ഐസിസ് പ്രവര്‍ത്തനങ്ങളെയാണ് ദൃഷ്ടാന്തമായി പറയുന്നത്. കൂടാതെ യൂറോപ്യന്‍ യൂണിയന്‍ ഛിന്നഭിന്നമാകുകയും ചെയ്‌തെന്ന് ബ്രക്‌സിറ്റിനെ ചൂണ്ടിക്കാട്ടി പലരും വിലയിരുത്തുന്നു.

ഒരു വന്‍ തിരമാല ആളുകളും പട്ടണങ്ങളും നിറഞ്ഞ ഒരു തീരത്തെ മുഴുവനായി വിഴുങ്ങി അവയൊക്കെയും അപ്രത്യക്ഷമായി പോകുന്ന അവസ്ഥ 2004-ല്‍ സംഭവിക്കുമെന്ന് മുന്‍കൂട്ടി പറഞ്ഞിരുന്നത് സംഭവിച്ചതാണ് 2004 ലെ ക്രിസ്തുമസ് തലേന്നുണ്ടായ സുനാമിയെന്നാണ് വംഗയുടെ അനുയായികള്‍ അവകാശപ്പെടുന്നത്. 2001-ല്‍ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ ബിന്‍ലാദനും സംഘവും നടത്തിയ ആക്രമണത്തെ കുറിച്ച് 1989-ല്‍ തന്നെ അവര്‍ പ്രവചിച്ചിരുന്നുവത്രേ. അന്ന് അമേരിക്കയിലെ സഹോദരങ്ങള്‍ രണ്ട് ഉരുക്കുപക്ഷികളാല്‍ ആക്രമിക്കപ്പെടുമെന്നായിരുന്നു പ്രവചനം.

വംഗ മരിക്കുന്നതിനു മുമ്പ് അടുത്ത നൂറ്റാണ്ടുകളില്‍ സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ചും സൂചന നല്‍കിയിട്ടുണ്ടത്രേ. 2130-ഓടുകൂടി ആളുകള്‍ക്ക് ജലത്തിനടിയില്‍ ജീവിക്കാനാവും വിധം അന്യഗ്രഹ ജീവികള്‍ സഹായം ചെയ്യുമെന്നും 3005-ല്‍ ചൊവ്വയില്‍ യുദ്ധം നടക്കുമെന്നുമാണ് പ്രവചനം. 3797-ഓടുകൂടി ഭൂമിയിലുള്ളവയെല്ലാം നശിക്കുമെന്നും എങ്കിലും അപ്പോഴേയ്ക്കും മറ്റൊരു ഗ്രഹത്തിലേയ്ക്ക് വാസമുറപ്പിക്കാനാവുന്ന ശേഷി നേടി കഴിഞ്ഞിരിക്കും മനുഷ്യരെന്നുമാണ് പ്രവചിച്ചിരിക്കുന്നത്.