വസ്ത്രനിര്‍മാണ ശാലയിലുണ്ടായ തീപിടുത്തത്തില്‍ 13 പേര്‍ വെന്തുമരിച്ചു; ഇന്ത്യന്‍ തൊഴിലിടങ്ങളിലെ സുരക്ഷ വീണ്ടും ചര്‍ച്ചയാകുന്നു

single-img
11 November 2016

 

garment

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വസ്ത്ര നിര്‍മാണ ശാലയ്ക്ക് തീപ്പിടിച്ച് 13 പേര്‍ വെന്തു മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഗാസിയാബാദ് ജില്ലയിലെ സഹീബാബദില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം.

അഗ്നിശമന സേനയുടെ 14 യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. പരിക്കേറ്റവരെ വിവിധ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീ പിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ജോലിക്കാരെല്ലാം നല്ല ഉറക്കത്തിലായിരുന്നു. ഉറക്കത്തില്‍ നിന്നും ഞെട്ടി എഴുന്നേറ്റ ഒരാള്‍ എല്ലാവരോടും എഴുന്നേല്‍ക്കാനും ഓടി ടെറസില്‍ കയാറാനും പറഞ്ഞിരുന്നെങ്കിലും ആര്‍ക്കും രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.

ഫാക്ടറി നിയമാനുസൃതമല്ല എന്ന സംശയമുള്ളതിനാല്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടണ്ട്. ഇന്ത്യയില്‍ ജോലി സ്ഥലങ്ങളില്‍ സുരക്ഷിതത്വം വളരെ കുറവാണെന്ന് ഇതു പോലുള്ള പല അപകടങ്ങളും കാണിക്കുന്നു.

2012ല്‍ ബംഗ്ലാദേശിലെ ധാക്കയില്‍ 9 നിലയുളള ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ 111 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടായിരുന്നു. ഇത്തരത്തിലുള്ള ഫാക്ടറികളില്‍ തീപ്പിടുത്തം നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ സ്ഥാപിച്ചില്ലെങ്കില്‍ സാാധാരണക്കാരായ ജോലിക്കാര്‍ വെന്തു മരിക്കുന്നത് ഇനിയും കാണേണ്ടി വരും.