വിശന്നപ്പോള്‍ സ്‌കൂള്‍ മെസില്‍ നിന്ന് ബ്രഡ്ഡ് എടുത്ത് കഴിച്ചു; വിദ്യാര്‍ത്ഥികളെ കള്ളന്മാരെന്ന് മുദ്രകുത്തി പുറത്താക്കി

single-img
11 November 2016

 

school

ഹര്‍ദ: വിശന്നപ്പോള്‍ സ്‌കൂള്‍ മെസില്‍ നിന്നും ബ്രഡ്ഡ് എടുത്ത് കഴിച്ച വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ അധികൃതര്‍ കള്ളന്മാരെന്ന് മുദ്രകുത്തി പുറത്താക്കി. മധ്യപ്രദേശിലെ ഹര്‍ദ ജില്ലയിലുള്ള ജവഹര്‍ലാല്‍ നവോദയ വിദ്യാലയ സ്‌കൂളിലെ മെസ്സില്‍ നിന്നും ബ്രഡ്ഡ് കഴിച്ച രണ്ട് കുട്ടികളെയാണ് പുറത്താക്കിയത്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. വിശപ്പു സഹിക്കാതെ വന്നപ്പോള്‍ കുട്ടികള്‍ സ്‌കൂള്‍ മെസ്സിലെ ബ്രഡ്ഡ് എടുത്ത് കഴിച്ചപ്പോള്‍ കള്ളന്‍ എന്നാരോപിച്ച് സ്‌കൂളില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

കൂടാതെ കുട്ടികളെ പുറത്താക്കിയതിന്റെ കാരണം വിശദീകരിച്ചു കൊണ്ട് അധികൃതര്‍ രക്ഷിതാക്കള്‍ക്ക് കത്ത് അയയ്ക്കുകയും ചെയ്തു. ഈ ദാരുണ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനോട് കളക്ടര്‍ ശ്രീകാന്ത് ബനോത്ത് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഭാരതത്തെ ഞെട്ടിച്ച ഈ സംഭവത്തില്‍ അന്വേഷണം ഉടന്‍ ഉണ്ടാവും എന്നും കള്കടര്‍ കൂട്ടി ചേര്‍ത്തു. മനുഷ്യത്വത്തിന്റെ കണിക പോലും നഷ്ടപ്പെടുന്നു എന്ന ഓര്‍മപ്പെടുത്തലാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍.