കള്ളപ്പണം തടയുമെന്ന പ്രഖ്യാപനം രണ്ടാം ദിവസം തന്നെ പാളി; ഇന്ന് പുറത്തിറങ്ങിയ 2000 രൂപ നോട്ടുള്‍പ്പെടെ പിടിച്ചെടുത്തത് 7.5 കോടി

single-img
10 November 2016

 

tn

തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ 7.5 കോടി രൂപയുടെ കറന്‍സി നോട്ടുകള്‍ പിടികൂടി. മിനിവാനില്‍ കടത്തുകയായിരുന്ന നോട്ടുകള്‍ക്കൊപ്പം ഇന്ന് പുറത്തിറക്കാനിരുന്ന 2000 രൂപയുടെ നോട്ടുകളും ഉണ്ടായിരുന്നു.

ബാങ്ക് ഓഫ് ബറോഡയില്‍ നിന്നുമാണ് പിടികൂടിയ പണം എത്തിയതെന്ന് തമിഴ്‌നാട് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ലഖോനി അറിയിച്ചു. രേഖകളിലെ വാഹന നമ്പരും പണം കൊണ്ടുപോകുന്ന വാഹനത്തിന്റെ നമ്പരും ഒത്തുപോകുന്നില്ലെന്നും അതേക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവംബര്‍ പത്തൊമ്പതിന് തഞ്ചാവൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം വിതരണം ചെയ്‌തെന്ന ആരോപണത്തെ തുടര്‍ന്ന് മെയില്‍ നടന്ന തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. അതേസമയം ഇപ്പോള്‍ പിടികൂടിയ പണത്തിന് തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നാണ് അധികൃതരുടെ വിശദീകരണം.