നോട്ട് സ്വീകരിക്കാതിരുന്ന ആശുപത്രിയില്‍ 1200 രൂപയുടെ നാണയങ്ങള്‍ നല്‍കി പൂജാരി;  ഇന്നാ പിടിച്ചോ കിഴി നിറയെ തുട്ടാണു; എന്നോടാ കേന്ദ്രത്തിന്റെ കളി

single-img
10 November 2016

 

coins-mixed

തൃശൂര്‍: 1000 രൂപയുടെ നോട്ട് സ്വീകരിക്കാതിരുന്ന തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ 1200 രൂപയുടെ നാണയത്തുട്ടുകള്‍ കൊടുത്ത് പൂജാരിയുടെ പ്രതിഷേധം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ പൂജാരിക്ക് ബില്ലായി ലഭിച്ചത് 1200 രൂപയാണ്. ഇത് അടയ്ക്കാനായി 1000 രൂപ നോട്ടുമായി ചെന്നെങ്കിലും അധികൃതര്‍ അത് സ്വീകരിച്ചില്ല. 1000 രൂപയുടെ നോട്ട് എടുക്കില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്ന് നേരെ വീട്ടിലെത്തി ക്ഷേത്രത്തില്‍ നിന്നും ദക്ഷിണയായി ലഭിച്ച 1200 രൂപയുടെ നാണയത്തുട്ടുകളുമായി പൂജാരി ആശുപത്രിയുടെ കൗണ്ടറിലെത്തുകയായിരുന്നു.

ഈ കിഴി അദ്ദേഹം ആശുപത്രി കാഷ് കൗണ്ടറിനു മുന്നില്‍ വെക്കുകയും ചെയ്തു. കിഴി കണ്ട ആശുപത്രി അധികൃതരും ഞെട്ടി. തിരക്കിനിടെ 1200 രൂപയുടെ നാണയങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തുകയെന്നത് നിസാരകാര്യമല്ലെന്ന് മനസിലായ ജീവനക്കാര്‍ നാണയങ്ങള്‍ സ്വീകരിക്കില്ലെന്ന നിലപാടെടുക്കുകയായിരുന്നു. ഇതോടെ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റവും നടന്നു. ഒടുവില്‍ പിന്നീട് പണമെത്തിച്ചാല്‍ മതിയെന്ന് പറഞ്ഞ് പൂജാരിയെ ആശുപത്രി അധികൃതര്‍ മടക്കിയക്കുകയായിരുന്നു. 500ന്റേയും 1000ത്തിന്റേയും നോട്ടുകള്‍ അസാധുവാക്കിയതോടെ പല സ്വകാര്യ ആശുപത്രികളും ഇപ്പോള്‍ അഡ്മിഷന്‍ എടുക്കാതിരിക്കുകയും ഡിസ്ചാര്‍ജ്ജ് നല്‍കാതിരിക്കുകയുമാണ് ചെയ്യുന്നത്.