പശുക്കുട്ടിയെ തിന്നെന്ന് കരുതി പാമ്പിനെ കൊന്നു; വയര്‍ കീറിയപ്പോള്‍ നാട്ടുകാര്‍ ഞെട്ടി

single-img
10 November 2016

snake2
നൈജീരിയ: പശുക്കുട്ടിയെ പാമ്പ് തിന്നുവെന്ന് കരുതി നാട്ടുകാര്‍ പാമ്പിനെ തല്ലിക്കൊന്ന് വയറ് കീറി പരിശോധിച്ചപ്പോള്‍ കണ്ടത് വയറ് നിറയെ പാമ്പിന്‍ മുട്ടകള്‍ മാത്രം. പാമ്പിന്റെ വയറ് വീര്‍ത്തത് കണ്ട് ഇത് പശുക്കുട്ടിയെവിഴുങ്ങിയതാണെന്ന് നാട്ടുകാര്‍ തെറ്റിദ്ധരിക്കുകയായിരുന്നു

എന്നാല്‍ ഏത് തരത്തിലുള്ള പാമ്പാണിതെന്ന് വ്യക്തമായിട്ടില്ല. മിക്ക പാമ്പുകളും 100 മുട്ടകള്‍ വരെ ഇടുന്ന പതിവുണ്ട്. സംഭവത്തിന്റെ ചിത്രങ്ങളും റിപ്പോര്‍ട്ടുകളും ഓണ്‍ലൈനില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. നിരപരാധിയായ പാമ്പിനെ തല്ലിക്കൊന്നതില്‍ സഹതാപം പ്രകടിപ്പിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും രംഗത്തെത്തിയിരുന്നു.

പശുക്കുട്ടിയെ വിഴുങ്ങിയെന്ന് കരുതി നാട്ടുകാര്‍ തല്ലിക്കൊന്ന പാമ്പിന്റെ വയറിലുണ്ടായിരുന്ന മുട്ടകള്‍

പശുക്കുട്ടിയെ വിഴുങ്ങിയെന്ന് കരുതി നാട്ടുകാര്‍ തല്ലിക്കൊന്ന പാമ്പിന്റെ വയറിലുണ്ടായിരുന്ന മുട്ടകള്‍

എന്നാല്‍ നൂറ് കണക്കിന് പാമ്പിന്‍ കുഞ്ഞുങ്ങള്‍ ജനിക്കുന്നത് ഇതിലൂടെ തടയാന്‍ സാധിച്ചുവെന്ന് നിരവധി പേര്‍ ആശ്വസിക്കുന്നുമുണ്ട്. പാമ്പിന് നല്ല തടിയും മീറ്ററുകള്‍ നീളവുള്ളത് കാണുമ്പോള്‍ ഇത് അനാകോണ്ടയെ പോലെ തോന്നിക്കുന്നുവെന്നും ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇതിന്റെ ചിത്രങ്ങള്‍ കണ്ടാല്‍ ആഫ്രിക്കന്‍ റോക്ക് പെരുമ്പാമ്പ് ആണെന്നും സൂചനയുണ്ട്. ഇക്കൂട്ടത്തില്‍ പെട്ട ആണ്‍പാമ്പുകള്‍ക്ക് പെണ്‍പാമ്പുകളേക്കാള്‍ വലുപ്പം കുറവായിരിക്കും. ഇവയ്ക്ക് 4.8 മീറ്റര്‍ വരെ നീളമുണ്ടാകും.

ആഫ്രിക്കന്‍ പെരുമ്പാമ്പുകള്‍ എന്നാല്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ പാമ്പുകളാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇവയില്‍ ചിലതിന് ആറ് മീറ്റര്‍ വരെ നീളം വയ്ക്കാനും സാധിക്കും.മറ്റ് പെരുമ്പാമ്പുകളെ പോലെ ഇവയ്ക്കും വിഷമില്ല. ഇരകളെ ചുറ്റി വരിഞ്ഞ് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തുന്നത്. കുരങ്ങുകള്‍, മുയല്‍, കാട്ടുപന്നി, വവ്വാലുകള്‍ തുടങ്ങിയവയാണ് ഇവയുടെ ഇരകള്‍. അപൂര്‍ സന്ദര്‍ഭങ്ങളില്‍ ഇവ വലിയ മൃഗങ്ങളുടെ കുട്ടികളെയും വിഴുങ്ങാറുണ്ട്.