പഴയ നോട്ടുകള്‍ മാറാന്‍ ആവശ്യത്തിന് സമയമുണ്ട്; ജനങ്ങളോട് തിരക്കു കൂട്ടേണ്ടെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി

single-img
10 November 2016

 

arun-jaitley-3-pti

ന്യൂഡല്‍ഹി: പഴയ നോട്ടുകള്‍ മാറ്റി വാങ്ങാന്‍ തിരക്കു കൂട്ടേണ്ടെന്നും ആവശ്യത്തിന് സമയമുണ്ടെന്നും കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ജനങ്ങളോട് ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു.

പഴയ നോട്ടുകള്‍ പിന്‍വലിച്ചത് രാജ്യത്തെ കള്ളനോട്ടിന്റെ ഭീഷണിയില്‍ നിന്നും സുരക്ഷിതമാക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടപാടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുള്ള നടപടികള്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ചിട്ടുണ്ട്. ഇതിനായി വാരാന്ത്യങ്ങളിലും ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കും. പുതിയ തീരുമാനം അനധികൃതമായി പണം സൂക്ഷിക്കുന്നവരെ മാത്രമായിരിക്കും ബാധിക്കുക. ചെറുകിട കച്ചവടക്കാരെയും ഈ നടപടി ബാധിച്ചിട്ടുണ്ടെങ്കിലും വരുംദിവസങ്ങളില്‍ ഇത് അവര്‍ക്ക് ഉപകാരപ്രദമാണെന്ന് ബോധ്യപ്പെടും.

ഈ തീരുമാനമെടുത്തപ്പോള്‍ സര്‍ക്കാരിന്റെ ഇച്ഛാശക്തിയെ തിരികെ കൊണ്ടുവരിക എന്നതായിരുന്നു ബിജെപി സര്‍ക്കാര്‍ നേരിട്ട ആദ്യ വെല്ലുവിളി. എന്നാല്‍ അതിനെ തരണം ചെയ്യാന്‍ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.