കാസർഗോഡ് ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് ജീവനൊടുക്കി

single-img
9 November 2016

Hangകാസര്‍ഗോഡ്: കാസര്‍കോഡ് ഒന്നാം ക്ളാസ് ജുഡിഷ്യല്‍ മജിസ്ട്രേട്ട് കോടതിയിലെ മജിസ്ട്രേട്ട് വികെ ഉണ്ണികൃഷ്ണനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.മദ്യലഹരിയില്‍ ഓട്ടോറിക്ഷയില്‍ കയറി ബഹളമുണ്ടാക്കിയതു ചോദ്യം ചെയ്ത ഡ്രൈവറേയും തര്‍ക്കം പരിഹരിക്കാന്‍ എത്തിയ കര്‍ണാടക പൊലീസ് ഇന്‍സ്പെക്ടറെയും മര്‍ദിച്ചെന്ന കേസില്‍പെട്ട മജിസ്ട്രേട്ടിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ കാസര്‍കോടുള്ള അദ്ദേഹത്തിന്റെ ക്വാര്‍ട്ടേഴ്സിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് ഹൈക്കോടതി അദ്ദേഹത്തെ ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ മാസം ഏഴിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. സുള്ള്യയില്‍വെച്ച് ഓട്ടോക്കാരനുമായി ഉണ്ടായ തര്‍ക്കത്തിനിടെയാണ് ഓട്ടോ ഡ്രൈവറേയും തര്‍ക്കം തീര്‍ക്കാനെത്തിയ സുള്ള്യ പൊലീസി സ്റ്റേഷനിലെ ഉദ്യോഗസ്ഥനേയപം മജിസ്ട്രേറ്റ് മര്‍ദ്ദിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിനെതിരെ പൊലീസ്
കേസെടുക്കുകയായിരുന്നു. ഇതില്‍ മനംനൊന്താണ് അദ്ദേഹം ആതമഹത്യ ചെയ്തതെന്നാണ് കരുതുന്നത്.