പെട്രോള്‍ പമ്പുകള്‍ പഴയ നോട്ടുകള്‍ നിരസിക്കുന്നുവോ? സര്‍ക്കാരിന് ട്വീറ്റ് ചെയ്യൂ, നടപടി ഉറപ്പ്

single-img
9 November 2016

 

notes-counted-at-petrol-pump-afp_650x400_81478673812
അപ്രതീക്ഷിതമായി രാജ്യത്ത് 500 രൂപ, 1000 രൂപ നോട്ടുകള്‍ നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ പെട്രോള്‍ പമ്പുകള്‍ വലിയ നോട്ടുകള്‍ മാറി നല്‍കണമെന്ന് പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടു. ആവശ്യക്കാര്‍ ഏറിയതോടെ പെട്രോള്‍ പമ്പുകള്‍ ഇന്നലെ രാത്രി മുതല്‍ തന്നെ പലയിടങ്ങളിലും ചില്ലറ നല്‍കുന്നത് നിര്‍ത്തിയിരുന്നു. ഇത് പലയിടങ്ങളിലും അക്രമത്തിനും കാരണമായി. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ പെട്രോളിയം മന്ത്രാലയം ഇടപെടുന്നത്.

രാജ്യത്തെ എല്ലാ പെട്രോള്‍ പമ്പുകളും വെള്ളിയാഴ്ച വരെ വലിയ നോട്ടുകള്‍ സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം അവര്‍ക്കെതിരെ നടപടി എടുക്കുമെന്നുമാണ് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രഥാന്‍ പറഞ്ഞത്. പെട്രോള്‍ പമ്പുകള്‍ നോട്ടുകള്‍ മാറി നല്‍കിയില്ലെങ്കില്‍ ജനങ്ങള്‍ക്ക് ആ വിവരം തന്നെ നേരിട്ട് ട്വിറ്ററിലൂടെ അറിയിക്കാമെന്നും മന്ത്രി വ്യക്തമാക്കി. @dpradhanbjp എന്നതാണ് അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട്.