‘ഈ അഹങ്കാരമൊന്നു മാറ്റിക്കൂടേ മമ്മുക്കാ..” ചോദ്യത്തിനുള്ള മമ്മുട്ടിയുടെ മറുപടി ഉരുളക്കുപ്പേരി തന്നെ

single-img
9 November 2016

mammootty-facebook-and-storysize_647_120315122843

ഷാര്‍ജാ പുസ്തകോല്‍സവത്തില്‍ മമ്മുട്ടിയുമായിട്ടുള്ള അഭിമുഖം ചോദ്യങ്ങളുടെ പ്രവാഹമായിരുന്നു. നടനും റേഡിയോ അവതാരകനുമായ മിഥുനാണ് മുഖാമുഖം നയിച്ചത്. മോഹന്‍ലാലിനെപ്പോലെ ജനകീയനല്ല മമ്മൂട്ടിയെന്നും അഹങ്കാരിയാണെന്നുമാണ് പൊതുവെ പറയുന്നത്. ഇങ്ങനെയുള്ള പൊതുബോധം മാറ്റണ്ടേ എന്ന ചോദ്യം ഒരാള്‍ ചോദിച്ചു. ആ പൊതുബോധം വെച്ചു പുലര്‍ത്തുന്നവരാണ് അത് മാറ്റേണ്ടത്, അല്ലാതെ ഞാനല്ല എന്നാണ് മമ്മൂട്ടി മറുപടി നല്‍കിയത്. നിറഞ്ഞ കയ്യടിയായിരുന്നു ഉത്തരത്തിന് ലഭിച്ചത്.

പരിഷ്‌കാരത്തിന്റെ സൂപ്പര്‍ സ്റ്റാറിന് നാടന്‍ പേരായ മമ്മൂട്ടി പ്രയാസമുണ്ടാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഒരു വിഷമവുമില്ലെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. വിദേശത്ത് പോയാല്‍ പലരുടെയും ഉച്ചാരണം വ്യത്യാസപ്പെടാറുണ്ട്. മുഹമ്മദ് കുട്ടിയെന്നാണ് യഥാര്‍ഥ പേര്. ആദ്യകാലത്ത് പെണ്‍കുട്ടികളുടെ ശ്രദ്ധകിട്ടാന്‍ പേര് മാറ്റാന്‍ ശ്രമിച്ചിരുന്നു. അന്ന് കൂട്ടുകാര്‍ കളിയാക്കി വിളിച്ചതാണ് മമ്മൂട്ടി. പിന്നെ അത് സ്ഥിരം പേരായി മാറിയെന്നും മമ്മൂട്ടി പറഞ്ഞു.

അഭ്രപാളിയിലെ അല്‍ഭുതങ്ങളാണ് ലാലേട്ടനും മമ്മുക്കയും. അത് കൊണ്ട് തന്നെ മലയാളികള്‍ക്ക് എക്കാലവും പ്രിയരപ്പെട്ടവരാണ് ഇരുവരും. മോഹന്‍ലാലിനെ പോലെയാവാന്‍ എനിക്ക് പറ്റില്ലല്ലോ എന്ന ഭാവത്തോടെയുള്ള മമ്മൂക്കയുടെ ചിരി പ്രേക്ഷകര്‍ കൈയടിച്ച് പ്രോല്‍സാഹിപ്പിച്ചു.