വ്യാഴാഴ്ച മുതല്‍ ബാങ്കുകളില്‍ കൂടുതല്‍ കൗണ്ടറുകള്‍; നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള ഫോം ഡൗണ്‍ലോഡ് ചെയ്യാം

single-img
9 November 2016

 

sbi

കേന്ദ്രസര്‍ക്കാര്‍ ആയിരം രൂപ, അഞ്ഞൂറ് രൂപ നോട്ടുകള്‍ നിരോധിച്ച സാഹചര്യത്തില്‍ വ്യാഴാഴ്ച മുതല്‍ ബാങ്കുകളില്‍ കൂടുതല്‍ കൗണ്ടറുകള്‍ തുറക്കാന്‍ എസ്ബിഐ തീരുമാനിച്ചു. ഒരുദിവസത്തെ അവധിക്ക് ശേഷം ബാങ്കുകള്‍ തുറക്കുമ്പോഴുള്ള നിരക്ക് ഒഴിവാക്കാനാണ് നടപടി. പ്രധാനശാഖകളിലെല്ലാം കൂടുതല്‍ കൗണ്ടറുകള്‍ തുറക്കും.

അതേസമയം മൂന്ന് ദിവസം എടിഎമ്മുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടതില്ലെന്നാണ് ചില സ്വകാര്യ ബാങ്കുകളുടെ തീരുമാനം. ക്യാഷ് ഡെപ്പോസിറ്റ് യന്ത്രങ്ങളുടെ പ്രവര്‍ത്തനവും ലഭ്യമാകില്ല. ഈദിവസങ്ങളില്‍ ബാങ്കുകള്‍ വഴി നേരിട്ട് ഇടപാടുകള്‍ നടത്താനാണ് നിര്‍ദ്ദേശം. പഴയ നോട്ടുകള്‍ മാറാന്‍ പ്രത്യേക ഫോം പൂരിപ്പിച്ച ശേഷം ആധാര്‍, ഇലക്ഷന്‍ ഐഡി, റേഷന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, തൊഴിലുറപ്പു കാര്‍ഡ് ഇവയിലേതെങ്കിലും കാണിച്ച് നോട്ട് മാറ്റിയെടുക്കാം.

നോട്ട് മാറിയെടുക്കാനുള്ള സേവനം ബാങ്കുകളിലും പോസ്റ്റ്ഓഫീസുകളിലും ലഭ്യമാണ്. ഒരുദിവസം ഒരാള്‍ക്ക് 4000 രൂപ വരെയേ മാറിയെടുക്കാന്‍ സാധിക്കൂ. അതേസമയം അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിന് ഈ വിധത്തില്‍ നിയന്ത്രണമില്ല. ഈമാസം 24 വരെ അക്കൗണ്ടില്‍ നിന്നും പതിനായിരം രൂപയും ആഴ്ചയില്‍ പരമാവധി 20000 രൂപയും പിന്‍വലിക്കാം. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും ഡിമാന്‍ഡ് ഡ്രാഫ്റ്റ് മുഖേനയുള്ള ഇടപാടുകള്‍ക്കും നിയന്ത്രണമില്ല.

നവംബര്‍ 10 മുതല്‍ ഡിസംബര്‍ 30 വരെ നിങ്ങളുടെ കൈവശമുള്ള നോട്ടുകള്‍ എങ്ങനെ മാറിയെടുക്കാമെന്ന് വിശദീകരിക്കുന്ന ചാര്‍ട്ട്

old-currency-notes-exchange

നോട്ട് മാറിയെടുക്കാനുള്ള ഫോം ചുവടെ

request-slip